ഇടുക്കി നെടുങ്കണ്ടത്ത് ജപ്തി നടപടികൾക്കിടെ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് എംഎം മണി എംഎൽഎ

May 14, 2024 - 13:35
 0
ഇടുക്കി നെടുങ്കണ്ടത്ത് ജപ്തി നടപടികൾക്കിടെ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് എംഎം മണി എംഎൽഎ
This is the title of the web page

ഇടുക്കി നെടുങ്കണ്ടത്ത് ജപ്തി നടപടികൾക്കിടെ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് എംഎം മണി എംഎൽഎ.ബാങ്ക് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ വീഴ്ചയാണന്നും പോലീസ് ഉദ്യോഗസ്ഥർ നടത്തിയത് ഗുണ്ടാ പണിയെന്നും മണി.ഷീബ ദിലീപ് ആക്ഷൻ കൗൺസിൽ നെടുങ്കണ്ടത്തെ സൗത്ത് ഇന്ത്യൻ ബാങ്കിന് മുൻപിലേക്ക് നടത്തിയ ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എംഎൽഎ.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ജപ്തി നടപടിയ്ക്കിടെ വീട്ടമ്മ ആത്മഹത്യ ചെയ്ത് മരണപ്പെട്ടിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും ബാങ്ക് അധികൃതർ ചർച്ച നടത്തുവാൻ പോലും തയ്യാറാകാത്ത സാഹചര്യത്തിലാണ്  ആക്ഷൻ കൗൺസിൽ രൂപീകരിച്ച് സമരപരിപാടികൾക്ക് തുടക്കം കുറിച്ചത്.സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി കുറ്റക്കാരായവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നെടുങ്കണ്ടത്തെ സൗത്ത് ഇന്ത്യൻ ബാങ്ക് ബ്രാഞ്ചിന് മുന്നിൽ നടന്ന ധർണ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ഉടുമ്പൻചോല എംഎൽഎ എംഎം മണി ആവശ്യപ്പെട്ടു.

പോലീസ് ഉദ്യോഗസ്ഥർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുവാൻ ഗവൺമെന്റിനോട് ശുപാർശ ചെയ്യുമെന്നും സൗത്ത് ഇന്ത്യൻ ബാങ്കിൻറെ ഹെഡ് ഓഫീസിലേക്ക് സമരം വ്യാപിപ്പിക്കുമെന്നും എം എം മണി അറിയിച്ചു. ഉടൻ നടപടി സ്വീകരിച്ചില്ലെങ്കിൽ തുടർ സമരം നടത്താനാണ് ആക്ഷൻ കൗൻസിലിന്റെ തീരുമാനം.

What's Your Reaction?

like

dislike

love

funny

angry

sad

wow