എം.ജി. യൂണിവേഴ്‌സിറ്റിയും കട്ടപ്പന ക്രൈസ്റ്റ് കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന മുഖാമുഖം പരിപാടി മെയ് 15 ബുധനാഴ്ച രാവിലെ 11:00 മണിക്ക് കോളേജ് കാമ്പസില്‍ വച്ച് നടത്തപെടും

എം.ജി. യൂണിവേഴ്‌സിറ്റിയും കട്ടപ്പന ക്രൈസ്റ്റ് കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന മുഖാമുഖം പരിപാടി മെയ് മാസം 15-ാം തീയതി ബുധനാഴ്ച രാവിലെ 11:00 മണിക്ക് കോളേജ് കാമ്പസില്‍ വച്ച് നടത്തപ്പെടുന്നതാണ്. നാലുവര്‍ഷ ബിരുദ പ്രോഗ്രാമിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വിദ്യാര്‍ത്ഥികളിലേക്കും രക്ഷിതാക്കളിലേക്കും എത്തിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് സംശയനിവാരണത്തിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റി മാസ്റ്റര്‍ ട്രെയ്‌നറും തൊടുപുഴ ന്യൂമാന്‍ കോളേജ് അസിസ്റ്റന്റ് പ്രാഫസറുമായ ഡോ. ജിതിന്‍ ജോയ് ആണ് ക്ലാസിന് നേതൃത്വം നല്‍കുന്നത്.