ഒരു നാടിൻ്റെ വികസനവും, പ്രവർത്തനവും ആധ്യാത്മിക നവികരണത്തിലൂടെ ; മന്ത്രി റോഷി അഗസ്റ്റിൻ

അമ്പലങ്ങളിൽ നിന്നും പള്ളികളിൽ നിന്നും മോസ്ക്കുകളിൽ നിന്നും കിട്ടുന്ന നല്ല നിർദ്ദേശങ്ങൾ ക്രോഡികരിച്ചാണ് ഒരുനാടിൻ്റെ വികസനം നടത്തുന്നത് എന്ന് മന്ത്രി റോഷി അഗസ്റ്റിൽ പറഞ്ഞു.കീരിത്തോട് ശിവ പാർവ്വതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷം നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു മന്ത്രി റോഷി അഗസ്റ്റിൻ .SNDP ഇടുക്കി യൂണിയൻ പ്രസിഡൻ്റ് പി .രാജൻ അധ്യക്ഷത വഹിച്ചു.ക്ഷേത്ര സമർപ്പണം ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് നിർവ്വഹിച്ചു. ശാഖാപ്രസിഡൻ്റ് സന്തോഷ് കടമാനത്ത് അനുമോദന സന്ദേശം നൽകി.
കീരിത്തോട് നിത്യസഹായ മാതചർച്ച് വികാരി തോമസ് വലിയ മംഗലം മുഖ്യ പ്രഭാഷണം നടത്തി. അനു തുവരയ്ക്കാക്കുഴി സംഘടന സന്ദേശംവും SNDP ഇടുക്കി യൂണിയൻ വൈസ് പ്രസിഡൻ്റ്. കെ. ബി സെൽവ്വം മുൻ ഭാരവാഹികളെയും ചടങ്ങിൽ ആദരിച്ചു.പരിപാടികൾക്ക് ആശംസ അറിയിച്ച് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രാജി ചന്ദ്രൻ,വിനോദ് കള്ളിക്കാട്ട്,ലിസി ജോസ്, മനേഷ് കുടിക്കയത്ത്, ടി.കെ തുളസി ധരൻ പിള്ള, ജ്യോതിഷ് കുടിക്കയത്ത് എന്നിവർ സംസാരിച്ചു.രാഷ്ട്രിയ സാമൂഹ്യ രംഗത്തെ നിരവധി ആളുകളും പരിപാടിയിൽ പങ്ക് എടുത്തു.