വണ്ടിപ്പെരിയാർ 57 മൈലിന് സമീപം നിർത്തിയിട്ടിരുന്ന കാറിനു പുറകിൽ ബൈക്ക് ഇടിച്ച് അപകടം

ഇന്ന് രാവിലെ എട്ടുമണിയോടുകൂടിയാണ് അപകടം ഉണ്ടായത്. റാന്നിയിൽ നിന്നും കുമളിയിലേക്ക് പോവുകയായിരുന്ന ഇന്നോവ കാറിൽ ഏലപ്പാറയിൽ നിന്നും തമിഴ്നാട് തിരുപ്പൂരിലേക്ക് പോവുകയായിരുന്ന ബൈക്ക് ഇടിച്ച്ആണ് അപകടം ഉണ്ടായത്. വളവിൽ നിർത്തിയിട്ട ശേഷം ഇറങ്ങി വെളിയിൽ നിൽക്കുന്ന സമയത്താണ് ബൈക്ക് യാത്രക്കാരൻ ഏലപ്പാറയിൽ നിന്നും വരുന്നത്.
വളവായതിനാൽ നിയന്ത്രണം വിട്ട് ബൈക്ക് ഇന്നോവ വാഹനത്തിന്റെ അടിയിലേക്ക് ഇടിച്ചുകയറുകയയായിരുന്നു .വളവിൽ വാഹനം നിർത്തിയതാണ് അപകടത്തിന് കാരണമായത്. തുടർന്ന് വഴിയാത്രക്കാർ മറ്റ് വാഹനങ്ങളുടെ ജാക്കിയും സ്പാനറും ഉപയോഗിച്ച് കാറിന്റെ അടിയിൽപ്പെട്ട ബൈക്ക് പുറത്തേക്ക് എടുക്കുകയായിരുന്നു.പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ തിരുപ്പൂർ സ്വദേശിയായ ശശികുമാറിനെ വണ്ടിപ്പെരിയാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.