കട്ടപ്പന ഗവ. കോളേജിലെ ആദ്യ ബാച്ച് വിദ്യാർഥികളുടെ സൗഹൃദ സംഗമം നടന്നു

കട്ടപ്പന ഗവ. കോളേജിലെ ആദ്യ ബാച്ച് വിദ്യാർഥികളുടെ സൗഹൃദ സംഗമം നടന്നു. 1977 മുതൽക്കുള്ള മൂന്നു ബാച്ചിലെ വിദ്യാർഥികളുടെ കൂട്ടായ്മയായ മുന്നോടിയുടെ നേതൃത്വത്തിലാണ സംഗമം നടന്നത്. കോളേജിൽ നടന്ന സൗഹൃദ സംഗം പ്രിൻസിപ്പാൾ വി കണ്ണൻ ഉദ്ഘാടനം ചെയ്തു. മുന്നോടിയുടെ പ്രസിഡൻ്റ് കെ. ജെ. മാത്യൂ അധ്യക്ഷനായിരുന്നു.
സെക്രട്ടറി എം. എൻ ജോസഫ് ,ടോമി ജോസഫ് , ജോസഫ് മാത്യൂ., എം.എ. അഗസ്റ്റിൽ ' എന്നിവർ പ്രസംഗിച്ചു. കെ. ജെ. മാത്യൂ (പ്രസിഡൻ്റ്) , ഒ . ബി. കുമാരി (വൈ പ്രസിഡൻ്റി), കെ. വി. വിശ്വനാഥൻ (സെക്രട്ടറി), വി.ടി. തോമസ് (ജോ. സെക്രട്ടറി) , ലൂക്ക ജോസഫ് (ട്രഷർ ) എന്നിവർ ഭാരവാഹികളായി 21 അംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു. വിവിധ കലാപരിപാടികളും അരങ്ങേറി.