സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ; ആറാമത് സെന്റർ കൺവെൻഷൻ 2024

സെൻ്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ, വണ്ടൻമേട് സെൻ്ററിൻ്റെ ആറാമത് സെൻ്റർ കൺവെൻഷൻ 16,17, 18, 19 തിയതികളിൽ ചേറ്റുകുഴി സെൻ്റ് തോമസ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും. ഈസ്റ്റ് കേരള ഡയോസിഷൻ ബിഷപ്പ് റൈറ്റ്. റവ. എബ്രഹാം ചാക്കോ, റവ. എബ്രഹാം ജോർജ്, റവ. പി. റ്റി. മാത്യു, ബ്രദർ ബേസിൽ ജോർജ് എന്നിവർ ദൈവവചനം പ്രസംഗിക്കും. കട്ടപ്പന ഹെവൻലി മെലഡീസ് ഗാനശുശ്രൂഷ നിർവ്വഹിക്കും. ഞായറാഴ്ച അണക്കര, മൂങ്കിലാർ, മന്തിപ്പാറ, ചേറ്റുകുഴി, കാമാക്ഷി ഇടവകകളുടെ നേതൃത്വത്തിൽ സ്ഥിരികരണ ശുശ്രൂഷയും, സ്നേഹ വിരുന്നും നടത്തപ്പെടും.