എസ് എൻ ഡി പി മലനാട് യൂണിയൻ സുവർണ്ണജൂബിലി ആഘോഷത്തിന്റെ സമാപനവും ജൂബിലി സ്മാരക മന്ദിരത്തിന്റെ ഉത്ഘാടനവും നടന്നു;ഗുരുദേവ കീർത്തി സ്തംഭത്തിന് ലഭിച്ച ഡോ.അബ്ദുൾ കലാം വേൾഡ് റെക്കോർഡ് പ്രഖ്യാപനം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവ്വഹിച്ചു
സ്നേഹത്തോടൊപ്പം സമൂഹത്തിലെ എല്ലാവരെയും സഹായിക്കുന്ന മനോഭാവവും ഉണ്ടാകണമെന്നും, കേരളത്തിലെ മുഴുവൻ ആളുകളെയും ഇടുക്കിയിൽ കാണാൻ സാധിക്കുമെന്നും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.എസ് എൻ ഡി പി യോഗം മലനാട് യൂണിയൻ സുവർണ്ണജൂബിലി ആഘോഷത്തിന്റെ സമാപനവും ജൂബിലി സ്മാരക മന്ദിരത്തിന്റെ ഉത്ഘാടനവും,ഗുരുദേവ കീർത്തി സ്തംഭത്തിന് ലഭിച്ച ഡോ.അബ്ദുൾ കലാം വേൾഡ് റെക്കോർഡ് അവാർഡ് പ്രഖ്യാപനവുമാണ് കട്ടപ്പനയിൽ സംഘടിപ്പിച്ചത്.
കേരളത്തിലെ വിവിധ ജില്ലകളിലെ ആളുകൾ ഉള്ള ജില്ലയാണ് ഇടുക്കി.സമുദായത്തെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നതും ഹൈറേഞ്ചുകാരാണ്. അതിന്റെ തെളിവാണ് യൂണിയൻ നടപ്പിലാക്കുന്ന പ്രവർത്തികൾ എന്നും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍ അധ്യക്ഷനായിരുന്നു.എസ്എന്‍ ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡംഗം പ്രീതി നടേശന്‍, ഗുരുപ്രകാശം സ്വാമി, എസ്എന്‍ഡിപി യോഗം കൗണ്‍സിലര്‍ പച്ചയില്‍ സന്ദീപ്, വനിതാസംഘം കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് കൃഷ്ണകുമാരി, സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥന്‍, വി ആര്‍ സജി, ജോയി വെട്ടിക്കുഴി, വി ആർ ശശി,വി എസ് രതീഷ്, ജാന്‍സി ബേബി, അഡ്വ. പി ആര്‍ മുരളീധരന്‍, ഷാജി പുള്ളോലില്‍, ചെമ്പന്‍കുളം ഗോപിവൈദ്യന്‍, എം ബി ശ്രീകുമാര്‍, പി രാജന്‍, സജി പറമ്പത്ത്, പി ജി സുകുമാരന്‍, വിനോദ് ഉത്തമന്‍, വിധു എ സോമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.വിവിധ ശാഖകളുടെ നേതൃത്വത്തിൽ ഘോഷയാത്രയും നടത്തിയിരുന്നു.