വഴിയിൽ കിടന്ന് ലഭിച്ച ഒരു പവൻ തൂക്കമുള്ള ആഭരണം തിരികെ നൽകി ജ്വല്ലറി സെക്യൂരിറ്റി ജീവനക്കാർ

കട്ടപ്പനയിൽ ഷോപ്പിംങിനിടെയാണ് ബേക്കറി ഉടമയായ ബിനുവിന്റെ മകൾ ആരാധ്യയുടെ ഒരു പവൻ തൂക്കമുള്ള സ്വർണ്ണ മാല കുമളി റോഡിൽ നഷ്ടമായത്.തുടർന്ന് സോഷ്യൽ മീഡിയ വഴി അറിയിപ്പ് നൽകുകയും ചെയ്തു.ഇതിനിടെയാണ് മലബാർ ഗോൾഡ് ജുവലറിയുടെ സെക്യൂരിറ്റി ജീവനക്കാർക്ക് ഇന്നലെ രാത്രിയിൽ സ്വർണ്ണാഭരണം ജുവലറിയുടെ മുൻപിൽ ഉള്ള റോഡിൽ കിടന്ന് ലഭിച്ചത്.ഉടനെ ഇവർ സോഷ്യൽ മീഡിയ അറിയിപ്പിൽ കൊടുത്തിരുന്ന നമ്പറിൽ ഈ വിവരം അറിയിക്കുകയായിരുന്നു.
ഇന്ന് രാവിലെ മലബാർ ഗോൾഡിൽ മാതാപിതാക്കൾക്ക് ഒപ്പം എത്തി ആരാധ്യ സ്വർണ്ണാഭരണം തിരികെ വാങ്ങി. ആഭരണം സുരക്ഷിതമായി തിരികെ തന്ന സെക്യൂരിറ്റി ജീവനക്കാരായ വിജുമോനും മോഹനനും ഉപഹാരവും നൽകിയാണ് ആരാധ്യയും കുടുംബവും മടങ്ങിയത്.സത്യസന്ധമായ പ്രവർത്തനത്തിന് ജുവലറി ജീവനക്കാരും വിജുമോനെയും മോഹനനെയും പൊന്നാട അണിയിച്ചു അനുമോദിച്ചു.