അടിമാലി ആനച്ചാല്‍ ഇരുട്ടുകാനം റോഡില്‍ തോക്കുപാറക്ക് സമീപം ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞു; രക്ഷകരായി ജില്ലാ കളക്ടറും മോട്ടോർ വാഹന വകുപ്പ് അധികൃതരും

May 4, 2024 - 11:02
 0
അടിമാലി ആനച്ചാല്‍ ഇരുട്ടുകാനം റോഡില്‍ തോക്കുപാറക്ക് സമീപം ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞു; രക്ഷകരായി  ജില്ലാ കളക്ടറും മോട്ടോർ വാഹന വകുപ്പ് അധികൃതരും
This is the title of the web page

അടിമാലി ആനച്ചാല്‍ ഇരുട്ടുകാനം റോഡില്‍ തോക്കുപാറക്ക് സമീപം വാഹനാപകടം.ഇന്ന് രാവിലെയായിരുന്നു അപകടം സംഭവിച്ചത്.ട്രാവലര്‍ നിയന്ത്രണം നഷ്ടമായി പാതയോരത്തെ കൊക്കയിലേക്ക് പതിക്കുകയായിരുന്നു.വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.തമിഴ്‌നാട് ട്രിച്ചിയില്‍ നിന്നും തൃശൂരിലേക്ക് പോയ സംഘം യാത്ര ചെയ്തിരുന്ന ട്രാവലറാണ് ആനച്ചാല്‍ ഇരുട്ടുകാനം റോഡില്‍ തോക്കുപാറക്ക് സമീപം അപകടത്തില്‍പ്പെട്ടത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ട്രാവലര്‍ പാതയോരത്ത് നിന്നും കൊക്കയിലേക്ക് പതിക്കുകയായിരുന്നു.കുട്ടികളടക്കം പതിനേഴോളം ആളുകള്‍ വാഹനത്തില്‍ ഉണ്ടായിരുന്നു.യാത്രക്കാര്‍ക്ക് ചെറിയ പരിക്കുകള്‍ സംഭവിച്ചു.ഇവരെ ഉടന്‍ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചു.അപകട സമയം ഇതുവഴിയെത്തിയ ജില്ലാ കളക്ടറും മോട്ടോര്‍വാഹന വകുപ്പുദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.വാഹനം ഒരു മരത്തില്‍ തങ്ങി നിന്നതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി.യാത്രക്കാരില്‍ ആരുടെയും പരിക്ക് ഗുരുതരമല്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow