മാലിന്യ സംസ്‌ക്കരണം കൃത്യമായി നടത്താത്തതിനെ തുടര്‍ന്ന് അടിമാലി ആനച്ചാലില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് റിസോര്‍ട്ടുകള്‍ക്ക് പ്രവര്‍ത്തന വിലക്ക്

മാലിന്യ സംസ്‌ക്കരണം കൃത്യമായി നടത്താത്തതിനെ തുടര്‍ന്ന് അടിമാലി ആനച്ചാലില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് റിസോര്‍ട്ടുകള്‍ക്ക് പ്രവര്‍ത്തന വിലക്ക്. ആനച്ചാല്‍ ഈട്ടിസിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഫോഗ്, വൈബ് റിസോര്‍ട്ടുകളുടെ പ്രവര്‍ത്തനമാണ് ഇന്ന് മുതല്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. സ്ഥാപനങ്ങളില്‍ നിന്നും മലിന ജലം മുതിരപ്പുഴയിലേക്ക് ഒഴുക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് ദേവികുളം സബ് കളക്ടര്‍ പറഞ്ഞു.
റിസോര്‍ട്ടുകളിലെ ശുചിമുറി മാലിന്യം ജല സ്രോതസിലേക്ക് ഒഴുക്കിവിടുന്നെന്ന പരാതിയുമായി നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. വെള്ളത്തൂവല്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡിലാണ് റിസോര്‍ട്ടുകളില്‍ നിന്നും ശുചിമുറി മാലിന്യം മുതിരപ്പുഴയാറിലേക്ക് ഒഴുക്കുന്നത്.
പരാതിയെ തുടര്‍ന്ന് ഗ്രാമപഞ്ചായത്തധികൃതര്‍ പരിശോധന നടത്തിയിരുന്നു.മലിന ജലം സംഭരിക്കാന്‍ പോന്ന പ്ലാന്റ് സ്ഥാപനങ്ങള്‍ക്കില്ലെന്നും പകരം സംവിധാനമായി ഒരുക്കിയ കുഴികളില്‍ നിന്ന് മലിന ജലം പുറത്തേക്കൊഴുകുന്നുവെന്നും കണ്ടെത്തി. ഇതെ തുടര്‍ന്നാണ് റിസോര്‍ട്ടുകള്‍ക്ക് പ്രവര്‍ത്തന വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് ദേവികുളം സബ് കളക്ടര്‍ പറഞ്ഞു.
ഇരു റിസോര്‍ട്ടുകള്‍ക്കും ലൈസന്‍സ് പുതുക്കി നല്‍കിയിട്ടില്ല.സ്ഥാപനങ്ങളുടെ സാനിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദ് ചെയ്തു. റിസോര്‍ട്ടുകളുടെ പ്രവര്‍ത്തനത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കിയതായും ദേവികുളം സബ് കളക്ടര്‍ വ്യക്തമാക്കി.