പീരുമേട് അസംബ്ലിയിൽ പെട്ട ഒൻപതു പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം രൂക്ഷമായതിനെ തുടർന്ന് അടിയന്തിര റിപ്പോർട്ട് തേടി;വാഴൂർ സോമൻ എംഎൽഎ

കുടിവെള്ളക്ഷാമം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട് അയ്യപ്പൻകോവിൽ, ഉപ്പുതറ, ഏലപ്പാറ, പെരുവന്താനം, കൊക്കയാർ, പീരുമേട്, വണ്ടിപ്പെരിയാർ ,കുമളി, ചക്കുപള്ളം, പഞ്ചായത്തിലെ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളെ കുറിച്ച് വിശദമായി പഠിക്കുവാനും സർക്കാരിനെ വിശദമായ റിപ്പോർട്ട് സമർപ്പിച്ച് കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുന്നതിനായി ബന്ധപ്പെട്ട പഞ്ചായത്ത് പരിധിയിൽ ഏതൊക്കെ പ്രദേശത്താണ് രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്നതെന്നും നിലവിൽ ഏതെങ്കിലും പദ്ധതിപ്രകാരം പ്രവർത്തികൾ നടത്തിയിട്ടുണ്ടോ എന്നും കുടിവെള്ളക്ഷാമം നേരിടുന്ന വാർഡുകളിൽ ജലസ്രോതസ്സുകൾ ലഭ്യമാണെങ്കിൽ വ്യക്തമാക്കുകയും ഏതെങ്കിലും പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവർത്തികൾ ആരംഭിച്ചിട്ട് അവ മുടങ്ങിയിട്ടുണ്ടെങ്കിൽ അവ പരിഹരിക്കുവാനുള്ള മാർഗ്ഗനിർദേശങ്ങളും അടങ്ങിയ സമഗ്രമായ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ട് ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാർക്ക് അടിയന്തര സന്ദേശം നൽകിയതായി വാഴൂർ സോമൻ എംഎൽഎ അറിയിച്ചു.