പവർകട്ട് വേണം; സർക്കാരിനോട് വീണ്ടും ആവശ്യമുന്നയിച്ച് കെഎസ്ഇബി, ഉന്നതതല യോഗം ഇന്ന് ചേര്‍ന്നേക്കും

Apr 30, 2024 - 11:08
 0
പവർകട്ട് വേണം; സർക്കാരിനോട് വീണ്ടും ആവശ്യമുന്നയിച്ച് കെഎസ്ഇബി, ഉന്നതതല യോഗം ഇന്ന് ചേര്‍ന്നേക്കും
This is the title of the web page

സംസ്ഥാനത്ത് പവർകട്ട് വേണമെന്ന് കെഎസ്ഇബി സർക്കാരിനോട് വീണ്ടും ആവശ്യപ്പെട്ടു.ഓവർലോഡ് കാരണം പലയിടത്തും അപ്രഖ്യാപിത ലോഡ് ഷെഡിങ് ഏര്‍പെടുത്തേണ്ടി വരികയാണ്.ഇതുവരെ 700 ലധികം ട്രാൻസ്ഫോർമറുകൾക്ക് തകരാറ് സംഭവിച്ചു.സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കെഎസ്ഇബി ഇന്ന് ഉന്നതതല യോഗം ചേർന്നേക്കും. അതേസമയം സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിലെത്തി. ഇന്നലെ 11.31 കോടി യൂണിറ്റാണ് ഉപയോഗിച്ചത്. വൈദ്യുതിയുടെ പീക്ക് സമയ ആവശ്യകതയും രെക്കോർഡിലെത്തി. 5646 മെഗാവാട്ടാണ് പീക്ക് സമയത്തെ ആവശ്യകത.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കൂടുതൽ ഡാമുകൾ നിർമ്മിക്കാതെ സംസ്ഥാനത്തെ വൈദ്യുത ക്ഷാമം പരിഹരിക്കാൻ ആവില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട്‌ പറഞ്ഞു. ജലവൈദ്യുത പദ്ധതികളോടുള്ള ആളുകളുടെ മനോഭാവം മാറണം.ഇന്നലെ മാത്രം ഉപയോഗിച്ചത് 113 ദശലക്ഷം മെഗാവാട്ടാണ്. നിയന്ത്രിച്ചില്ലെങ്കിൽ വലിയ പ്രശ്നത്തിലേക്ക് പോകും. പീക് മണിക്കൂറുകളിൽ അമിതമായ ലോഡ് വരുന്നതാണ് അപ്രഖ്യാപിത പവർ കട്ടിനു കാരണം..ജീവനക്കാരെ ഭീഷണിപ്പെടുത്തിയിട്ട് കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow