ശാന്തൻപാറ പേത്തൊട്ടി ഭാഗത്ത് ചെന്നായയുടെ ആക്രമണത്തിൽ പരിക്കേറ്റ മ്ലാവിനെ രക്ഷിക്കാൻ തയ്യാറാകാത്ത വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ആവിശ്യപ്പെട്ട് ഹിന്ദു ഐക്യവേദി രംഗത്ത്

Apr 24, 2024 - 11:53
 0
ശാന്തൻപാറ പേത്തൊട്ടി ഭാഗത്ത് ചെന്നായയുടെ ആക്രമണത്തിൽ പരിക്കേറ്റ മ്ലാവിനെ രക്ഷിക്കാൻ തയ്യാറാകാത്ത വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ആവിശ്യപ്പെട്ട് ഹിന്ദു ഐക്യവേദി രംഗത്ത്
This is the title of the web page

തിങ്കളാഴ്ച സന്ധ്യ കഴിഞ്ഞാണ് പരിക്കേറ്റ മ്ലാവിനെ കർഷകരുടെ ശ്രദ്ധയിൽപ്പെട്ടത്. പിൻകാലിൽ മുറിവേറ്റ് പരിക്കുപറ്റി റോഡരുകിൽ മ്ലാവിനെ കണ്ട പ്രദേശത്തെ കർഷകർ,ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും തിരിഞ്ഞു നോക്കിയില്ലയെന്നും നേരിട്ട് വിവരമറിയിക്കാൻ ശാന്തൻപാറ ഫോറസ്റ്റ് ഓഫീസിലെത്തിയ നാട്ടുകാരെ ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം. 

വനം വകുപ്പ് ഉദ്യോഗസ്ഥർ തിരിഞ്ഞു നോക്കാത്തതിനെ തുടർന്ന് തിരുവനന്തപുരത്തുള്ള കൺട്രോൾ റൂമിൽ വിവരമറിയിക്കുകയാണ് കർഷകർ ചെയ്തത്.അവരുടെ നിർദ്ദേശപ്രകാരം മൂന്നാർ ഡിവിഷൻ ഓഫീസിൽ നിന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എത്തി .4 മണിക്കൂർ പിന്നിട്ട ഈ സമയമത്രയും പരിക്കേറ്റ മ്ലാവിൻ്റെ രക്തം വാർന്നതിനെ തുടർന്ന് ഇതിൻ്റെ ജീവൻ നഷ്ടപ്പെട്ടിരുന്നു. മ്ലാവിൻ്റെ ജഡം ഡിവിഷൻ ഓഫീസിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടത്തി മേൽ നടപടികൾ സ്വീകരിക്കുമെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്.അപകടം നടന്നത് അറിയിച്ച സമയത്ത് ശാന്തൻപാറയിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ വേണ്ടതുചെയ്തിരുന്നെങ്കിൽ അതിൻ്റെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നെന്നാണ് സമീപവാസികൾ പറയുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വന്യമൃഗങ്ങളെ സംരക്ഷിക്കാൻ ബാധ്യതയുള്ള ഉദ്യോഗസ്ഥർ അതിൻ്റെ ജീവൻ നഷ്ടപ്പെടാൻ ഇടവരുത്തിയത് ഗൗരവമുള്ളതാണ്.വിവരമറിയിക്കാൻ ചെന്ന നാട്ടുകാരെ ഭീഷണി പെടുത്തി ഓടിച്ചു വിട്ടതും ദുരൂഹത ഉയർത്തുന്നു. ഇതുപോലുള്ള ഉദ്യോഗസ്ഥർ വനം വകുപ്പിന് ബാധ്യതയും നാണക്കേടുമാണെന്നും,ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെ പേരിൽ നിയമനടപടികൾ സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം തെരഞ്ഞെടുപ്പു കഴിഞ്ഞാൽ വനം വകുപ്പിൻ്റെ കിരാതനടപടിക്കെതിരെ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഹിന്ദു ഐക്യവേദി ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി പി.കെ. സോമൻ കർഷക പ്രതിനിധി പി.എൻ. പ്രസാദ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വിവരമറിഞ്ഞ അതെ സമയം വിവരം മേലധികാരികളേയും,ആർ.ആർ.ടി സംഘത്തേയും അറിയിച്ചുവെന്നും മദ്യപിച്ച് ഭീഷണിപ്പെടുത്തി എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ആക്രമണത്തിൽ കണ്ഠനാളത്തിൽ മുറിവുണ്ടായതാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാർ അറിയിച്ചുവെന്നും ഫോറസ്റ്റർ ശ്രീകുമാർ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow