കോൺഗ്രസ് പ്രകടന പട്ടികയിൽ പറഞ്ഞിരിക്കുന്ന ജനദ്രോഹ പ്രഖ്യാപനങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത കർഷക സമിതി കാഞ്ചിയാർ കക്കാട്ടുകടയിൽ യോഗം സംഘടിപ്പിച്ചു

കോൺഗ്രസ് പ്രകടന പട്ടികയിൽ പറഞ്ഞിരിക്കുന്ന ജനദ്രോഹ പ്രഖ്യാപനങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത കർഷക സമിതി കാഞ്ചിയാർ കക്കാട്ടുകടയിൽ ൽ യോഗം സംഘടിപ്പിച്ചു. കർഷകസംഘം ഏരിയ സെക്രട്ടറി മാത്യു ജോർജ് പരിപാടി ഉദ്ഘാടനം ചെയ്തു.വനഭൂമി വിസ്തൃതി വർദ്ധിപ്പിക്കണം, മനുഷ്യ മൂല്യത്തെ തകർക്കുന്ന തുല്യതാ നയങ്ങൾ തുടങ്ങിയ ജനദ്രോഹപരമായ കാര്യങ്ങൾ പ്രകടന പത്രികയിൽ നിന്നും കോൺഗ്രസ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് സംയുക്ത കർഷകസമിതി കക്കാട്ടുകടയിൽ യോഗം സംഘടിപ്പിച്ചത്.
വന്യജീവി സംരക്ഷണ നിയമം അടക്കം നിലവിൽ കൊണ്ടുവന്ന് ജനങ്ങളെ ദ്രോഹിക്കുന്ന നിലപാടാണ് മുൻപും കോൺഗ്രസ് സ്വീകരിച്ചിട്ടുള്ളത്. ഇത് പാവപ്പെട്ട ജനങ്ങളോടുള്ള വെല്ലുവിളിയാണ് ഉയർത്തിയത്, അതോടൊപ്പം വീണ്ടും ഇത്തരത്തിലെ ജനദ്രോഹ പ്രഖ്യാപനങ്ങൾ, കർഷകർ അടക്കമുള്ള പൊതുജനങ്ങളെ ദ്രോഹിക്കാൻ ആണെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് കർഷകസംഘം ഏരിയ സെക്രട്ടറി മാത്യു ജോർജ് പറഞ്ഞു.
യോഗത്തിൽ കിസാൻ സഭ ജില്ലാ സെക്രട്ടറി ടി സി കുരിയൻ, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഭിലാഷ് മാത്യു, ജനാധിപത്യ കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസ് ഞായർകുളം, വിവിധ കർഷക സംഘടന നേതാക്കന്മാരായ എം വി കുര്യൻ ,വി വി ജോസ്, കെ പി സജി, ജോസഫ് തോമസ്, പിജെ സത്യപാലൻ, രമ മനോഹരൻ,ടി കെ രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.