ഉപ്പുതറ വളകോട് പാലൂക്കാവ് പന്നിക്കണ്ടത്ത് കാട്ടിൽ തീയിട്ടത് വനം വകുപ്പെന്ന് കർഷക ആരോപണം. നാട്ടുകാരെ കുടിയിറക്കാൻ ശ്രമമെന്നും ആക്ഷേപം

കഴിഞ്ഞ ദിവസം പാലൂക്കാവ് സ്വദേശികളായ ദീപക്, വർക്കി ജോസഫ്, അനു വർഗീസ് ജോജൻ വർഗീസ്, ജെസി മാത്യൂ ,ദീപക് മാത്യു, ജെനു ടി ഡി , അനു സെബാസ്റ്റ്യൻ, നിഷ ഉഷായ് , തങ്കച്ചൻ, ദീപ എന്നിവരുടെ കൃഷി ദേഹണ്ഡങ്ങളാണ് കത്തി നശിച്ചത്. കാക്കത്തോട് വനമേഖലക്ക് സമീപത്തുള്ള പട്ടയഭൂമിയിലെ കൃഷി ദേഹണ്ഡങ്ങളാണ് അഗ്നിക്കിരയായത്.
വനത്തിൽ ഉണങ്ങി നിന്നിരുന്ന അടിക്കാടുകൾക്ക് വനം വകുപ്പ് ഉദ്യോഗസ്ഥർ തീയിട്ടിരുന്നു. എന്നാൽ തീ പൂർണ്ണമായും അണക്കാൻ വനം വകുപ്പിന് കഴിഞ്ഞിരുന്നില്ല. അതാണ് തുടർന്നുള്ള ദിവസങ്ങളിൽ തീ പടരാൻ കാരണമെന്നാണ് നാട്ടുകാരുടെ പരാതി. ഈ മേഖലയിൽ നിന്നും കർഷകരെ കുടിയിറക്കാനുള്ള നീക്കത്തിൻ്റെ ഭാഗമാണിതെന്നും ആരോപണം ഉയരുന്നുണ്ട്.