തിരഞ്ഞെടുപ്പ് ഡ്യട്ടിയ്ക്കായി സ്പെഷ്യൽ പോലീസ് ഓഫീസർമാരെ ആവശ്യമുണ്ട്

ഇടുക്കി ജില്ലയിലെ ലോകസഭാ തിരഞ്ഞെടുപ്പിൽ ഏപ്രിൽ 25, 26 തീയതികളിലെ ഡ്യൂട്ടിക്കായി സ്പെഷ്യൽ പോലീസ് ഓഫീസർമാരെ ആവശ്യമുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 18 വയസ്സ് പൂർത്തീകരിച്ച നാഷണൽ സർവീസ് സ്കീം (NSS) പ്രവർത്തകർക്കും, സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾക്കും, NCC കേഡറ്റുകൾക്കും സ്പെഷ്യൽ പോലീസ് ഓഫീസർമാരായി സേവനം അനുഷ്ഠിക്കാവുന്നതാണ്. നാഷണൽ സർവീസ് സ്കീമിലും സ്റ്റുഡൻറ് പോലീസ് കേഡറ്റ് സ്കീമിലും എൻസിസിയിലും അംഗങ്ങളായി പ്രവർത്തിച്ച ശേഷം പഠനം പൂർത്തീകരിച്ചു പോയവർക്കും യോഗ്യതയുണ്ട്.
ഇതിന് പുറമെ കേന്ദ്ര പോലീസ് സേനയിൽ നിന്നും വിവിധ സൈനിക യൂണിറ്റിൽ നിന്നും സംസ്ഥാന പോലീസിൽ നിന്ന് വിരമിച്ചവർക്കും സ്പെഷ്യൽ പോലീസ് ഓഫീസർമാരായി പ്രവർത്തിക്കാൻ സന്നദ്ധരാകാവുന്നതാണ്.താൽപര്യമുള്ളവർ അവരവർ നിവസിക്കുന്ന പോലീസ് സ്റ്റേഷൻ ഹൌസ് ഓഫീസർ മുൻപാകെ ബന്ധപ്പെട്ട സർട്ടിഫിക്കറ്റും തിരിച്ചറിയൽ കാർഡും സഹിതം ഏപ്രിൽ 18 വൈകുന്നേരം 5 മണിക്ക് മുൻപ് ഹാജരാകേണ്ടതാണ്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ സ്പെഷ്യൽ പോലീസ് ഓഫീസർമാരായി സേവനം അനുഷ്ഠിക്കുന്നവർക്ക് അർഹവും ആകർഷവുമായ വേതനം നൽകുന്നതാണെന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി അറിയിച്ചു.