കട്ടപ്പന ഫെസ്റ്റിൽ ഇന്ന് സ്റ്റീഫൻ ദേവസി

ഇന്ന് രാത്രി 7.30 ന് അശ്വതി സൗണ്ട് & ഈവൻ്റ്സ് ഒരുക്കുന്ന കീ ബോർഡിൽ വിസ്മയം തീർത്ത് ആസ്വാദകരെ വിസ്മയകൊടുമുടിയിൽ എത്തിക്കുന്ന സ്റ്റീഫൻ ദേവസി നയിക്കുന്ന മാജിക്കൽ മ്യൂസിക് ഷോ.
ശനി,ഞായർ ദിവസങ്ങളിൽ രാവിലെ 11 മുതൽ രാത്രി 10 വരെയും, മറ്റു ദിവസങ്ങളിൽ വൈകിട്ട് 4 മുതൽ രാത്രി 10 വരെയും ആണ് പ്രവേശനം . 100 രൂപയാണ് പ്രവേശന പാസ് നിരക്ക്. എല്ലാദിവസവും രണ്ടുപേർക്ക് പ്രവേശിക്കാവുന്ന രീതിയിൽ ആയിരം രൂപയുടെ പ്രത്യേക പാസും ഏർപ്പെടുത്തിയിട്ടുണ്ട്.