ഡീൻ കുര്യാക്കോസിന് ജന്മനാട്ടിൽ വരവേൽപ്പ്

യു ഡി എഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിന് ജന്മനാടായ മുവാറ്റുപുഴയിൽ ലഭിച്ചത് ഗംഭീര വരവേൽപ്പ്. കാർഷിക മേഖലയായ ഇവിടെ ആദ്യ ഘട്ട സ്ഥാനാർത്ഥി പര്യടനത്തിനെത്തിയ ഡീനിനെ നാട്ടുകാർ കാർഷിക വിഭവങ്ങൾ ഉൾപ്പെടെ നൽകിയാണ് സ്വീകരിച്ചത്.രാവിലെ വടക്കൻ പാലക്കുഴയിൽ നിന്നും ആരംഭിച്ച സ്ഥാനാർത്ഥി പര്യടനം കേരള കോൺഗ്രസ് സംസ്ഥാന സമിതി അംഗം ജോസ് വള്ളമറ്റം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ കെ.എം സലിം അധ്യക്ഷത വഹിച്ചു.എംഎൽഎമാരായ മാത്യു കുഴൽനാടൻ, എൽദോസ് കുന്നപ്പിള്ളി, എ.ഐ.സി.സി അംഗം ജെയ്സൺ ജോസഫ്, തെരഞ്ഞെടുപ്പ് സമിതി ചെയർമാൻ പി.എം അമീർ അലി, ടോമി പാലമല, ഡിസിസി ഭാരവാഹികളായ ഉല്ലാസ് തോമസ്, കെ.എം പരീത്, പി.എ ബഷീർ, വർഗീസ് മാത്യു, സുഭാഷ് കടയ്ക്കോട്, ജോസ് പെരുമ്പിള്ളിക്കുന്നേൽ, കെ.ജി രാധാകൃഷ്ണൻ, സാജു വർഗീസ്, ജെയ്സൺ ജോർജ്, ടി.എൻ സുനിൽ, സിബി പി ജോർജ്, ഫ്രാൻസിസ് ആൻഡ്രൂസ്, റോയി ഐസക്, സമീർ കോണിക്കൽ, ഷാൻ മുഹമ്മദ് എന്നിവർ സംസാരിച്ചു.പാലക്കുഴ, ആരക്കുഴ, മഞ്ഞള്ളൂർ, കല്ലൂർക്കാട്, പൈങ്ങോട്ടൂർ, പോത്താനിക്കാട്, ആയവന എന്നി പഞ്ചായത്തുകളിലൂടെയായിരുന്നു ഇന്നലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രചരണം നടത്തിയത്.
മൂങ്ങാകുന്ന്, മാറിക, പുളിക്കമാലി, പാലക്കുഴ, നീറാംമ്പുഴ, കല്ലൂർക്കാട്, നാഗപ്പുഴ, പെരുമാകണ്ടം, കല്ലൂർ കുളപ്പുറം, കടവൂർ, ഞാറക്കാട്, ചാത്തമാറ്റം, പൈങ്ങോട്ടൂർ, ഞാറൂർ ടോപ്പ്, പെരുമ്പല്ലൂർ എന്നി പ്രദേശങ്ങളിൽ പര്യടനം നടത്തിയ ഡീൻ കുര്യാക്കോസിനെ കാണിക്കൊന്നയും റോസാ പൂക്കളും കാർഷിക വിഭവങ്ങളും പഴ വിഭവങ്ങളും നൽകിയാണ് ജനങ്ങൾ സ്വീകരിച്ചത്.സ്ത്രീകളും അമ്മമാരും കുട്ടികളും അടങ്ങുന്ന ജനങ്ങൾ വിവിധ ഇടങ്ങളിൽ സ്ഥാനാർത്ഥിയെ കാത്തുനിന്നു. ഷാൾ അണിയിച്ചും സെൽഫികൾ എടുത്തും യുവതലമുറ യുഡിഎഫ് സ്ഥാനാർത്ഥിക്ക് ഊഷ്മളമായ സ്വീകരണം നൽകി.ഉച്ചക്ക് ശേഷം മൂഴി, പാറക്ക പീടിക, വക്കാത്തിപ്പാറ, തൃക്കേപ്പടി, പറമ്പഞ്ചേരി, പുളിന്താനം, പോത്താനിക്കാട് ടൗൺ, പേരമംഗലം, ആയവന, കുഴുമ്പിൽ താഴം എന്നിവിടങ്ങളിൽ പര്യടനം പൂർത്തിയാക്കി.
വൈകിട്ട് തോട്ടാഞ്ചേരി, വരാപ്പിള്ളിമ്യാൽ, പുന്നമറ്റം, കടുംപിടി, അഞ്ചൽപ്പെട്ടി, സിദ്ധൻ പടി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം കലമ്പൂർ ജംഗ്ഷനിൽ സമാപിച്ചു.ഇന്ന് തൊടുപുഴ നിയോജക മണ്ഡലത്തിൽ ഡീൻ കുര്യാക്കോസ് രണ്ടാം ഘട്ട പര്യടനം നടത്തും. രാവിലെ കോളപ്രയിൽ ആരംഭിക്കുന്ന പര്യടനം വൈകിട്ട് വേങ്ങല്ലൂരിൽ സമാപിക്കും.100 ശതമാനം എംപി ഫണ്ടും വിനിയോഗിച്ചതായി ഡീൻ കുര്യാക്കോസ്2.019-24 വർഷക്കാലം എംപി ഫണ്ടിൽ അനുവദിക്കപ്പെട്ട മുഴുവൻ തുകയും വിനിയോഗിച്ചതായി യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ്.മുവാറ്റുപുഴയിലെ പൊതു പര്യടനത്തിന് നൽകിയ സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.17.51 കോടി രൂപയാണ് ഈ കാലയളവിൽ ഇടുക്കി മണ്ഡലത്തിലേക്ക് അനുവദിച്ചത്. ഈ തുകക്കുള്ള മുഴുവൻ പദ്ധതികളും സമർപ്പിച്ചു ഭരണാനുമതി ലഭ്യമാക്കി.കൂടാതെ മുൻ എംപി ചെലവഴിക്കാതെ ബാക്കി വെച്ച 1.91 കോടി രൂപയ്ക്കും താൻ പദ്ധതികൾ സമർപ്പിച്ചു ഭരണാനുമതി ലഭ്യമാക്കിയെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. ആകെ സമർപ്പിച്ച 353 പദ്ധതികൾക്കും ഭരണാനുമതി നേടിയെടുത്തു.
ഭരണാനുമതി ലഭ്യമാക്കിയതിനാൽ ഈ തുക ഇനി പാഴാകില്ല. കൊച്ചി മൂന്നാർ ദേശിയ പാത നവീകരണം, കടാതി കാരക്കുന്നം ബൈപ്പാസ് ഉൾപ്പെടെ നിരവധി വികസന പദ്ധതികളാണ് മുവാറ്റുപുഴക്ക് നൽകിയത്.കോവിഡ് സമയത്ത് മുവാറ്റുപുഴ ജനറൽ ആശുപത്രിയിൽ 1 കോടി രൂപ ചെലവിട്ട് ഒക്സിജൻ പ്ലാന്റ്, ജലജീവൻ മിഷനിൽ ഉൾപ്പെടുത്തി 129.97 കോടി രൂപയുടെ കുടിവെള്ള പദ്ധതികൾ എന്നിവയും നടപ്പിലാക്കി.വെങ്ങാച്ചോട് കല്ലൂർക്കാട് റോഡ്, കരിമറ്റം രണ്ടാർ റോഡ്, കുരുക്കുന്നപുരം കുഴിങ്ങരമല റോഡ് എന്നി പദ്ധതികൾ പ്രധാനമന്ത്രി ഗ്രാമീണ സദക് യോജനയിൽ ഉൾപ്പെടുത്തി. ഈ പദ്ധതിയിൽ തന്നെ ഉൾപ്പെടുത്തി ആയവന പഞ്ചായത്തിലെ കടുംപിടി പാലം ഉടൻ തന്നെ യഥാർഥ്യമാകുമെന്നും ഡീൻ പറഞ്ഞു.