ഹീറോ മോട്ടോകോര്‍പ്പ് തങ്ങളുടെ ജനപ്രിയ ബൈക്കായ പാഷന്‍ പ്ലസ് പുതിയ രൂപത്തില്‍ അവതരിപ്പിച്ചു
TECH NEWS
ഇടവേളയ്ക്ക് ശേഷം 100സിസി സെഗ്മെന്റിലേക്ക് ജനപ്രിയ ഇരുചക്ര വാഹന ബ്രന്‍ഡായ ഹീറോ മോട്ടോകോര്‍പ്പ് തങ്ങളുടെ ജനപ്രിയ ബൈക്കായ പാഷന്‍ പ്ലസ് പുതിയ രൂപത്തില്‍ അവതരിപ്പിച്ചു. ഏകദേശം മൂന്നു വര്‍ഷത്തിന് ശേഷമാണ് പാഷന്‍ പ്ലസ് ഇന്ത്യയില്‍ തിരിച്ചെത്തിയത്. 2020 ന്റെ തുടക്കത്തില്‍, ബിഎസ് 6 മലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയാത്തതിനാല്‍ കമ്പനി പാഷന്‍ പ്ലസിന്റെ ഉല്‍പ്പാദനം നിര്‍ത്തുകയായിരുന്നു. ബിഎസ് 6 ഫേസ്-2 മാനദണ്ഡങ്ങള്‍ക്കനുസൃതമായി കമ്പനി ഇപ്പോള്‍ പാഷന്‍ പ്ലസില്‍ പുതുക്കിയ എഞ്ചിന്‍ നല്‍കിയിട്ടുണ്ട്. ബൈക്ക് ഇനി ഇ20 പെട്രോളിലും പ്രവര്‍ത്തിക്കും. പുതിയ ഹീറോ പാഷന്‍ പ്ലസിന്റെ ദില്ലി എക്‌സ് ഷോറൂം വില 75,131 രൂപയാണ്. പുതിയ ഹീറോ പാഷന്‍ പ്ലസ് 97.2 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ്, ഫ്യുവല്‍ ഇഞ്ചക്റ്റഡ് എഞ്ചിന്‍, 4 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഉപയോഗിച്ച് ട്യൂണ്‍ ചെയ്തിരിക്കുന്നു. ഈ എഞ്ചിന്‍ 7.9 ബിഎച്പി കരുത്തും 8.05 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. മൂന്ന് നിറങ്ങളിലാണ് (ഷേഡ്‌സ് സ്‌പോര്‍ട്‌സ് റെഡ്, ബ്ലാക്ക് നെക്‌സസ് ബ്ലൂ, ബ്ലാക്ക് ഹെവി ഗ്രേ) ബൈക്കിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.