കട്ടപ്പന മുൻസിപ്പാലിറ്റി ആദ്യകാല റോഡ് തകർന്ന് യാത്ര ദുരിതത്തിൽ.കൊങ്ങിണിപ്പടവ് തൂങ്കുഴിപ്പടി ട്രാൻസ്ഫർ പടി റോഡാണ് പതിറ്റാണ്ടുകളായി ശോചനീയാവസ്ഥയിൽ കിടക്കുന്നത്

കട്ടപ്പന മുൻസിപ്പാലിറ്റി ആദ്യകാല റോഡ് തകർന്ന് യാത്ര ദുരിതത്തിൽ.കൊങ്ങിണിപ്പടവ് തൂങ്കുഴിപ്പടി ട്രാൻസ്ഫർ പടി റോഡാണ് പതിറ്റാണ്ടുകളായി ശോചനീയാവസ്ഥയിൽ കിടക്കുന്നത്. ഇതോടെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അടക്കം വോട്ടുകൾ ബഹിഷ്കരിക്കുകയാണ് മേഖലയിലെ പ്രദേശവാസികൾ.കട്ടപ്പന മുൻസിപ്പാലിറ്റി മൂന്ന്,നാല് വാർഡുകളുടെ അതിർത്തി പങ്കിടുന്ന പാതയാണ് കൊങ്ങിണിപ്പടവ്,തൂക്കുഴി പടി,ട്രാൻസ്ഫോമർ പടി റോഡ്.
45 വർഷം പഴക്കമുള്ള റോഡ് 18 വർഷം മുൻപാണ് ആദ്യമായി ടാർ ചെയ്തത്. എന്നാൽ അതിനുശേഷം യാതൊരുവിധ നടപടിയും റോഡിൽ നടത്തിയിട്ടില്ല.. ഉടൻ പാതയുടെ ശോചനീയാവസ്ഥ പരിഹരിക്കുമെന്ന് വാഗ്ദാനങ്ങൾ നിരവധി ഉണ്ടായിട്ടും നാളുകളായി പ്രദേശവാസികൾ ദുരിത യാത്രയാണ് നടത്തുന്നത്. ഇതോടെ വോട്ട് ബഹിഷ്കരിച്ച് പ്രതിഷേധിക്കുകയാണ് പ്രദേശവാസികൾ.നിർമ്മലാ സിറ്റിയിൽ നിന്നും എളുപ്പമാർഗ്ഗം വെള്ളയാംകുടിയിലേക്ക് കടന്നു വരാവുന്ന പാതയാണിത്. എന്നാൽ അധികാരികൾ നാളുകളായി റോഡിനോട് അവഗണന മാത്രമാണ് കാണിക്കുന്നത്. ഒന്നര കിലോമീറ്റർ ടാറിങ് ഉണ്ടായിരുന്നെങ്കിലും അവയെല്ലാം പൊട്ടി പോളിഞ്ഞ സ്ഥിതിയിലാണ്.
ഇതിൽ 500 മീറ്റർ മൺറോഡ് ആണ്. അതിനുശേഷം നിർമ്മലാ സിറ്റിയിലേക്ക് ലിങ്ക് ചെയ്യുന്ന ഭാഗത്ത് കാടുകയറിക്കിടക്കുന്നതിനാൽ വാഹനഗതാഗതവും സാധിക്കില്ല.റോഡ് ശോചനീയാവസ്ഥയിൽ ആയി കിടക്കുന്നതിനാൽ ടാക്സി വാഹനങ്ങൾ റോഡിനെ പാടെ അവഗണിക്കുകയാണ്. കടന്നുവരുന്ന ചില വാഹനങ്ങൾ ഇരട്ടിയിലധികം തുകയും ഈടാക്കുകയാണ് . ഒപ്പം മേഖലയിലുള്ളവരുടെ വാഹനങ്ങൾക്കും അടിക്കടി കേടുപാടുകൾ സംഭവിക്കുന്നതും പതിവാണ്. സ്കൂൾ വിദ്യാർത്ഥികൾ അടക്കം വളരെയേറെ ബുദ്ധിമുട്ടിയാണ് ഇതുവഴി യാത്ര ചെയ്യുന്നത്.അതോടൊപ്പം ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്. മന്ത്രി റോഷി അഗസ്റ്റിൻ അടക്കം വാഗ്ദാനങ്ങൾ നൽകിയെങ്കിലും റോഡ് നിർമ്മാണത്തിനായി ഒരു നടപടിയും ഇതുവരെയും സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഒരു രാഷ്ട്രീയ പാർട്ടിക്കാരും വോട്ട് ചോദിച്ച് വരണ്ട എന്ന ഫ്ലക്സ് ബോർഡുകൾ അടക്കം സ്ഥാപിച്ചുകൊണ്ട് പ്രദേശവാസികൾ പ്രതിഷേധിച്ചത്.