വണ്ടിപ്പെരിയാർ 58 ആം മൈലിനു സമീപം നിയന്ത്രണം വിട്ട വാഹനം 25 അടി താഴ്ചയിലുള്ള വീടിന് മുകളിലേക്ക് മറഞ്ഞു: വീട്ടിൽ ഉണ്ടായിരുന്ന രണ്ട് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു

Apr 10, 2024 - 12:50
 0
വണ്ടിപ്പെരിയാർ 58 ആം മൈലിനു സമീപം നിയന്ത്രണം വിട്ട വാഹനം 25 അടി  താഴ്ചയിലുള്ള  വീടിന് മുകളിലേക്ക് മറഞ്ഞു: വീട്ടിൽ ഉണ്ടായിരുന്ന രണ്ട് പേർ 
അത്ഭുതകരമായി രക്ഷപ്പെട്ടു
This is the title of the web page

വണ്ടിപ്പെരിയാർ 58ആം മൈലിന് സമീപം ഇന്നലെ രാത്രിയായിരുന്നു അപകടം ഉണ്ടായത്. എറണാകുളത്തു നിന്നും കുമളിയിലേയ്ക്ക് വരികയായിരുന്ന കാറ് 58ആം മൈൽന്സ മീപം എത്തിയപ്പോൾ ഡ്രൈവർ ഉറങ്ങി പോയതിനെ തുടർന്ന് നിയന്ത്രണം വിട്ട വാഹനം 25 അടി താഴ്ചയിൽ ഉള്ള വീട്ടിലേക്ക് തലകീഴായി മറിയുകയായിരുന്നു.ഈ സമയം വീടിനുള്ളിൽ ശിവാനന്ദൻ,ഭാരതി എന്നീ ദമ്പതികളാണ് ഉണ്ടായിരുന്നത്ഇ.വർ ഉറങ്ങി കിടന്നിരുന്ന സമയത്താണ് അപകടം സംഭവിച്ചത്. തലനാരിഴയ്ക്ക് ജീവൻ രക്ഷപ്പെട്ടു. എന്നാൽ ഇഷ്ടികയും മറ്റും മറിഞ്ഞ് ഇവരുടെ ദേഹത്തേക്ക് വീണതിലൂടെ പരിക്കേറ്റിട്ടുമുണ്ട്. ശബ്ദം കേട്ട് എത്തിയ അയൽവാസിയാണ് ഇവരെ ആശുപത്രിയിൽ എത്തിക്കുന്നത്. തുടർന്ന് വണ്ടിപ്പെരിയാർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിക്കുകയും ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടിയും ഇടിച്ചുതെറിപ്പിച്ചാണ് കുഴിയിലേക്ക് കാർ മറിഞ്ഞു വീഴുന്നത്. അപകടത്തിൽപ്പെട്ട വാഹനത്തിൽ എറണാകുളം സ്വദേശി റാം എന്നയാൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇയാൾക്കും പരിക്കുകൾ ഏറ്റിട്ടുണ്ട്. കുമളിയിലെ സ്വകാര്യ റിസോർട്ടിലേക്ക് ജോലിക്ക് ചേരാൻ പോകുന്നിടയിലാണ് അപകടം സംഭവിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 വീട്ടിലുണ്ടായിരുന്ന ദമ്പതികൾ പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് ദേശീയപാതയോരത്ത് വലിയ മതിലുകൾ ഉള്ള സ്ഥലത്ത് ബാരിക്കേടുകൾ ഇല്ലാത്തത് അപകടത്തിന് കൂടുതൽ കാരണമാകുന്നതായി നാട്ടുകാർ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow