കേരള സംഗീത നാടക അക്കാദമി കേന്ദ്ര കലാസമിതി രൂപീകരണം സംഘടിപ്പിച്ചു

കട്ടപ്പന പ്രസ് ക്ലബ് ഹാളിൽ നടന്ന പരിപാടി കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്തു.കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ കലാസമിതി പ്രവർത്തകരുടെ കൺവൻഷനും കേന്ദ്ര കലാസമിതി രൂപീകരണവുമാണ് സംഘടിപ്പിച്ചത്. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി സമ്മേളനം ഉദ്ഘാടനം ചെയ്തു.കാഞ്ചിയാർ രാജൻ അധ്യക്ഷത വഹിച്ചു.
കേരള സാഹിത്യ അക്കാദമി അംഗം മോബിൻ മോഹൻ, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡൻ്റ് സുഗതൻ കരുവാറ്റ ദർശന പ്രസിഡൻ്റ് ഇ.ജെ ജോസഫ്, നാടക രചയിതാവ് കെ.സി ജോർജ്, കെ.ആർ രാമചന്രൻ,എം.സി ബോബൻ, അഡ്വ.വി.എസ് ദീപു, ആർ. മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു. സമ്മേളനത്തിൽ കേന്ദ്ര കലാസമിതി പ്രസിഡൻ്റായി കാഞ്ചിയാർ രാജൻ,വൈസ് പ്രസിഡൻ്റായി കെ.സി ജോർജ് ജനറൽ സെക്രട്ടറിയായി എസ്.സൂര്യലാൽ എന്നിവരെ തെരഞ്ഞെടുത്തു.