ഇടുക്കി ലോക്സഭാ മണ്ഡലം ദേശീയജനാധിപത്യ സഖ്യം സ്ഥാനാർഥി അഡ്വ: സംഗീതാ വിശ്വനാഥൻ്റെ പീരുമേട് നിയോജക മണ്ഡലം കൺവൻഷൻ വണ്ടിപ്പെരിയാർ മോഹനം ഓഡിറ്റോറിയത്തിൽ വച്ച് നടന്നു

ഇടുക്കി പാലർലമെൻ്റ് മണ്ഡലത്തിൽ നിന്നും ദേശീയ ജനാധിപത്യ സഖ്യം സ്ഥാനാർഥിയായി മത്സരിക്കുന്ന അഡ്വ: സംഗീതാ വിശ്വനാഥൻ്റ പൊതു പ്രചാരണ പരിപാടികളുടെ ഭാഗമായാണ് NDA സ്ഥാനാർഥിയുടെ പീരുമേട് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ വണ്ടിപ്പെരിയാറിൽ സംഘടിപ്പിച്ചത് വണ്ടിപ്പെരിയാർ മോഹനം ഓഡിറ്റോറിയത്തിൽ വച്ച് നടന്ന കൺവൻഷനിൽ BJP ജില്ലാ പ്രസിഡൻ്റ് ഇൻ ചാർജ് Cസന്തോഷ് കുമാർ അധ്യക്ഷനായിരുന്നു BJPപീരുമേട് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അംബിയിൽ മുരുകൻ സ്വാഗതമാശംസിച്ചു BJP ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരുക മല കൺവൻഷൻ ഉത്ഘാടനം ചെയ്തു.BJP ജില്ലാ ഉപാധ്യക്ഷൻ Kകുമാർ ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡൻ്റ് VC വർഗ്ഗീസ് BJP സംസ്ഥാന കൗൺസിൽ അംഗം G കൃഷ്ണൻകുട്ടി നേതാക്കളായ AV മുരളീധരൻ ഷാജി നെല്ലിപ്പറമ്പിൽ പ്രിയാ റെജി തുടങ്ങിയവർ കൺവൻഷനിൽ പ്രസംഗിച്ചു.
തുടർന്ന് സ്ഥാനാർഥി സംഗീതാവിശ്വനാഥൻ പ്രസംഗിച്ചു വർഷങ്ങളായി പ്രതിസന്ധി നേരിടുന്ന പീരുമേട് തോട്ടംമേഖലയിലെ തൊഴിലാളുകളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാരിൻ്റെ പ്രതിനിധിയായി ഇടുക്കി ജില്ലയിൽ നിന്നും തന്നെ തിരഞ്ഞെടുത്താൽ തനിക്ക് സാധിക്കുമെന്നും സംഗീതാ വിശ്വനാഥ് പറഞ്ഞു.തുടർന്ന് വണ്ടിപ്പെരിയാർ ടൗണിൽ NDA സ്ഥാനാർഥിയുടെറോഡ് ഷോയോടെയാണ് സ്ഥാനാർഥിയുടെ പീരുമേട്മണ്ഡലം തല പൊതു പ്രചാരപരിപാടിക്ക് സമാപനമായത്.CPIM കോൺഗ്രസ് പാർട്ടികളിൽ നിന്നും BJP യിലേക്ക് ചേർന്ന 4 പേർക്ക് കൺവൻഷനിൽ വച്ച് സ്വീകരണം നൽകി.BJP പെരിയാർ ഏരിയാകമ്മിറ്റി പ്രസിഡൻ്റ് KT അരുൺ സനീഷ് കോംമ്പറമ്പിൽ N രമേഷ് ഗോപാൽ ജി തുടങ്ങിയവർ കൺവൻഷന് നേത്രത്വം നൽകി.