യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ഡീൻ കുര്യാക്കോസ് മരിയാപുരം, കാമാക്ഷി പഞ്ചായത്തുകളിലും , കട്ടപ്പന മുനിസിപ്പാലിറ്റിയിലും വാഹന പ്രചരണ ജാഥ ആരംഭിച്ചു

രാവിലെ മരിയാപുരം പഞ്ചായത്തിലെ ഉപ്പുതോട്ടിൽ നിന്ന് ആരംഭിച്ച പ്രചരണ പരിപാടികൾ യുഡിഎഫ് ഇടുക്കി നിയോജകമണ്ഡലം ചെയർമാൻ പ്രൊഫ. എം. ജെ. ജേക്കബ് ഉദ്ഘാടനം ചെയ്തു.തൻ്റെ രാഷ്ട്രീയ ഗുരുവായ പി.റ്റി. തോമസിൻ്റെ ബന്ധുക്കളെ കണ്ട് അനുഗ്രഹം തേടിയ ശേഷമാണ് യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ഡീൻ കുര്യാക്കാസ് വാഹനപ്രചരണ ജാഥ ആരംഭിച്ചത്.
മരിയാപുരം പഞ്ചായത്തിലെ ഉപ്പുതോട് പള്ളിക്കവലയിൽ നിന്ന് ആരംഭിച്ച പ്രചരണ പരിപാടികൾ യുഡിഎഫ് ഇടുക്കി നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ: എം ജെ ജേക്കബ് ഉദ്ഘാടനം ചെയ്തു.കോൺഗ്രസ്സ് ഇടുക്കി നിയോജകമണ്ഡലം പ്രസിഡണ്ട് എം.കെ. പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ച പ്രചരണ പരിപാടിയിൽ യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി കെപിസിസി അംഗം എ പി ഉസ്മാൻ ഡിസിസി ജനറൽ സെക്രട്ടറി എം. ഡി. അർജുനൻ,
മറ്റ് യു.ഡി.എഫ് നേതാക്കളായ ജോയി കൊച്ചുകരോട്ട് നോബിൾ ജോസഫ്, അനീഷ് ചേനക്കര വർഗീസ് വെട്ടിയാങ്കൽ , സണ്ണി തെങ്ങുംപിള്ളി കോൺഗ്രസ് മരിയാപുരം മണ്ഡലം പ്രസിഡണ്ട് ജോബി തയ്യിൽ, അനിൽ ആനിക്കനാട്ട് പ്രിജിനി ടോമി, ഡെന്നി മോൾ ബെന്നി, ടെസ്സി തങ്കച്ചൻ, ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു സംസാരിച്ചു.