കട്ടപ്പന വുമൺസ് ക്ലബ്ബിന്റെ വാർഷികാഘോഷവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബ സംഗമവും വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു

Apr 8, 2024 - 12:57
 0
കട്ടപ്പന വുമൺസ് ക്ലബ്ബിന്റെ വാർഷികാഘോഷവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബ സംഗമവും വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു
This is the title of the web page

കട്ടപ്പന ലയൺസ് ക്ലബ്ബ് ഹാളിൽ നടന്ന പരിപാടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സുസ്മിത ജോൺ ഉദ്ഘാടനം ചെയ്തു.റെജി സിബി പ്രസിഡൻറായും ലിസി തങ്കച്ചൻ സെക്രട്ടറിയായും ബിനു ബിജു ട്രഷററായും ഉള്ള പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. പുതിയ ഭരണസമിതി പ്രതിജ്ഞ ചൊല്ലി അധികാരമേറ്റെടുത്തു.തുടർന്ന് വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മുരിക്കാട്ടുകുടി ഗവ.സ്കൂളിലെ അധ്യാപിക ലിൻസി ജോർജ്. ,മാധ്യമ പ്രവർത്തക കെ.ജി അജിത, ഡൽഹിയിൽ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത എസ്എസ് ബി സേനാംഗങ്ങളായ അമലു ബാബു,ആഷ്ന ജോസ് എന്നിവരെ യോഗത്തിൽ ആദരിച്ചു

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഈ വർഷത്തെ സേവന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് മേമാരി സ്കൂളിനുള്ള പoനോപകരണങ്ങളുടെ വിതരണവും അംഗങ്ങളുടെ മക്കളിൽ വിദ്യാഭ്യാസ രംഗത്ത് മികവ് പുലർത്തിയവർക്കുള്ള അനുമോദനവും നടന്നു.നഗരസഭാധ്യക്ഷ ബീന ടോമി മുഖ്യ പ്രഭാഷണം നടത്തി. അഡൈസറി ബോർഡംഗങ്ങളായി ജോയി വെട്ടിക്കുഴി, ബിജു മാധവൻ, ജോയി ആനിത്തോട്ടം, സിബി എസ്സാർ, ബൈജു എബ്രഹാം, സോമൻ ബിൽ ടെക് തുടങ്ങിയവർ സംസാരിച്ചു. രക്ഷാധികാരി ആനി ജബ്ബരാജ്, സെറിൻ ജിനോയി, അജി ഫിലിപ്പ്‌ റെജി ശശി ,ലിസി തങ്കച്ചൻ തുടങ്ങിയവർ നേതൃത്വം നല്കി. തുടർന് അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow