റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും; ഏഴാം തവണയും മാറ്റം വരുത്താതെ ആര്‍ ബി ഐ

Apr 5, 2024 - 11:02
 0
റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും; ഏഴാം തവണയും മാറ്റം വരുത്താതെ ആര്‍ ബി ഐ
This is the title of the web page

റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐയുടെ പണവായ്പാ നയപ്രഖ്യാപനം. തുടര്‍ച്ചയായി ഏഴാം തവണയാണ് പലിശനിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐ നയപ്രഖ്യാപനം നടത്തുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇതോടെ വാണിജ്യ ബേങ്കുകള്‍ക്ക് റിസര്‍വ് ബേങ്ക് നല്‍കുന്ന വായ്പയുടെ പലിശയായ റിപ്പോനിരക്ക് 6.5 ശതമാനമായി തുടരും. നിലവിലെ സാഹചര്യത്തില്‍ നടപ്പ് സാമ്ബത്തിക വര്‍ഷം സെപ്തംബറിന് ശേഷംമാത്രമെ നിരക്ക് കുറയാന്‍ സാധ്യതയുള്ളൂവെന്നാണ് വിലയിരുത്തല്‍.

പണപ്പെരുപ്പനിരക്ക് നാലുശതമാനത്തില്‍ എത്തിക്കുക എന്ന ലക്ഷ്യത്തില്‍ പണനയസമിതി ഉറച്ചുനില്‍ക്കുന്നതായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ മാധ്യമങ്ങളോട് പറഞ്ഞു.പണപ്പെരുപ്പത്തിന്റെ അപകട സാധ്യതകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുന്നതായും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു. അതിനിടെ ഗ്രാമീണ മേഖലയില്‍ ഉപഭോഗം വര്‍ധിച്ചത് സാമ്ബത്തിക വളര്‍ച്ചയ്ക്ക് കരുത്തുപകരുമെന്ന് പ്രതീക്ഷിക്കുന്നതായും ശക്തികാന്ത ദാസ വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow