ഇടുകിവെള്ളത്തൂവൽ സ്വദേശിയായ യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കി നഗ്നദൃശ്യങ്ങൾ പകർത്തി ബന്ധുക്കൾക്ക് അയച്ച യുവാവിനെ അടിമാലി പോലീസ് അറസ്റ്റു ചെയ്തു

ഇടുകിവെള്ളത്തൂവൽ സ്വദേശിയായ യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കി നഗ്നദൃശ്യങ്ങൾ പകർത്തി ബന്ധുക്കൾക്ക് അയച്ച യുവാവിനെ അടിമാലി പോലീസ് അറസ്റ്റു ചെയ്തു. കട്ടപ്പന തൊപ്പിപ്പാള സ്വദേശി കുമ്പളക്കുഴിയിൽ 32 വയസുള്ള ബിബിനെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്.വെള്ളത്തൂവലിൽ കല്യാണ ചടങ്ങിനിടെ പരിചയപ്പെട്ട യുവതിയുമായി ഫോണിലൂടെ ബന്ധം സ്ഥാപിക്കുകയും, അടിമാലിയിലെ സ്വകാര്യ ലോഡ്ജിൽ എത്തിച്ച് ഇയാൾ പീഡിപ്പിക്കുകയുമായിരുന്നു.തുടർന്ന് നഗ്നദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചു. പിന്നീട് ഇത് കാണിച്ച് നിരന്തരം ഭീഷണിപ്പെടുത്തിയതായും യുവതി അടിമാലി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.അറസ്റ്റിലായ ബിബിനിൽ നിന്നും മൊബൈൽ ഫോൺ കണ്ടെടുത്തിട്ടുണ്ട്. സൈബർ സെല്ലിൻ്റെ നേതൃത്വത്തിൽ കൂടുതൽ അന്വേഷണങ്ങൾ ആരംഭിച്ചു.