മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ വിവിധ മേഖലകളിൽ സന്ദർശനം നടത്തി സംഗീത വിശ്വനാഥൻ

Mar 26, 2024 - 19:08
 0
മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ  വിവിധ മേഖലകളിൽ സന്ദർശനം നടത്തി സംഗീത വിശ്വനാഥൻ
This is the title of the web page

മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ വിവിധ മേഖലകളിൽ സന്ദർശനം നടത്തി സംഗീത വിശ്വനാഥൻ മൂവാറ്റുപുഴ: ഇടുക്കി ലോകസഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി അഡ്വ: സംഗീത വിശ്വനാഥൻ ഇന്ന് മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ വിവിധ മേഖലകളിൽ സന്ദർശനം നടത്തി.മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ പര്യടനം മടക്കത്താനം വാണർകാവിൽ നിന്ന്  ആരംഭിച്ചു . തലമറ്റം മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തി.വാഴക്കുളം വ്യാപാരഭവനിൽ മർച്ചന്റ് അസോസിയേഷൻ നിയോജകമണ്ഡലം പ്രസിഡന്റ് തോമസ് വർഗ്ഗീസ്, വാഴക്കുളം യൂണിറ്റ് പ്രസിഡന്റ് ഷിജു സെബാസ്റ്റ്യൻ ട്രഷറർ ടോമി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. വാഴക്കുളം സെന്റ് ജോർജ് ഫൊറോന ദേവാലയത്തിൽ  വികാരി റവ: ഫാദർ ജോസഫ് കുഴികണ്ണിയെ സന്ദർശിച്ചു.ആവോലി പഞ്ചായത്തിലെ നടുക്കര കോളനിയിൽ വീടുകൾ സന്ദർശിച്ചതിനുശേഷം രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സംഘചാലക് ഇ വി നാരായണനെ വസതിയിൽ എത്തി സന്ദർശിച്ചു.മൂവാറ്റുപുഴ എൻഎസ്എസ് താലൂക്ക് യൂണിയൻ ഓഫീസിൽ എത്തി യൂണിയൻ പ്രസിഡന്റ് ശ്യാംദാസ് സെക്രട്ടറി ശ്രീകുമാർ എന്നിവരെ നേരിൽകണ്ട് പിന്തുണ അഭ്യർത്ഥിച്ചു.മൂവാറ്റുപുഴ , മലങ്കര കാത്തലിക് ബിഷപ്പ് ഹൗസിൽ മാർ തിയോഡോഷ്യസ് തിരുമേനിയെ സന്ദർശിച്ചു.മൂവാറ്റുപുഴ അഹമ്മദീയ ജമാഅത്ത് ഇമാം ഉസ്താദ് മുഹമ്മദ് റാഫിയെ സന്ദർശിച്ചതിനു ശേഷം വെള്ളൂർകുന്നത്ത് രാഷ്ട്രീയ സ്വയംസേവക സംഘം മൂവാറ്റുപുഴ സംഘ ജില്ലാ കാര്യാലയത്തിൽ എത്തി.മൂവാറ്റുപുഴ വിവേകാനന്ദ വിദ്യാലയത്തിലെ അധ്യാപകരെയും ജീവനക്കാരെയും നേരിൽകണ്ട് വോട്ട് അഭ്യർത്ഥിച്ചു.ശ്രീ ഷോൺ ജോർജ് പങ്കെടുത്ത എൻഡിഎ പൈങ്ങോട്ടൂർ പഞ്ചായത്ത് പൊതുയോഗത്തിൽ പങ്കെടുത്തതിനു ശേഷം മൂവാറ്റുപുഴ ടൗണിൽ റോഡ് ഷോ നടത്തി ആളുകളെ നേരിൽകണ്ട് സ്ഥാനാർഥി വോട്ട് അഭ്യർത്ഥിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow