എഴുകുംവയൽ കുരിശുമല:കാൽനട തീർത്ഥാടനം ഒരുക്കങ്ങൾ പൂർത്തിയായി

Mar 20, 2024 - 16:37
 0
എഴുകുംവയൽ കുരിശുമല:കാൽനട തീർത്ഥാടനം ഒരുക്കങ്ങൾ പൂർത്തിയായി
This is the title of the web page

 കട്ടപ്പന; കിഴക്കിന്റെ കാൽവരി എന്നറിയപ്പെടുന്ന എഴുകുംവയൽ കുരിശുമലയിലേക്ക് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ നയിക്കുന്ന രണ്ടാമത് ഇടുക്കി രൂപത കാൽനട തീർത്ഥാടകരെ സ്വീകരിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി നിത്യസഹായ മാതാ പള്ളി വികാരി ഫാദർ ജോർജ് പാടത്തെ കുഴി സഹവികാരി ഫാദർ വിനോദ് കാനാട്ട് ജനറൽ കൺവീനർ ജോണി പുതിയാപറമ്പിൽ എന്നിവർ അറിയിച്ചു അഭിവന്ദ്യ പിതാവിൻറെ നേതൃത്വത്തിൽ പാണ്ടിപ്പാറയിൽ നിന്നും വെളുപ്പിനെ 4.30 ന് കാൽനട തീർത്ഥാടനം ആരംഭിക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കൂടാതെ 5 30ന് തോപ്രാംകുടിയിൽ നിന്നും തുടർന്ന് ഉദയഗിരിയിൽ നിന്നും 7 AM ന് വെള്ളയാംകുടിയിൽ നിന്നും വൈദികരുടെയും സന്യാസിനികളുടെയും അല്മായരുടെയും നേതൃത്വത്തിൽ കാൽനട കുരിശുമല തീർത്ഥാടനം ആരംഭിക്കും. അഭിവന്ദ്യ പിതാവിനോടും വൈദികരോട് ഒപ്പം കാൽനടയായി എത്തുന്ന വിശ്വാസികളെ കൂടാതെ ഇടുക്കി രൂപതയുടെ വിവിധ ഇടവകകളിൽ നിന്നും വാഹനങ്ങളിലും അല്ലാതെയും വിശ്വാസികൾ എഴു കും വയലിലേക്ക് ഒഴുകിയെത്തും വെട്ടിക്കാമറ്റത്തും പുത്തൻ പാലത്തും എത്തുന്ന വിശ്വാസികളെയും അഭിവന്ദ്യ പിതാവിനെയും വൈദികരെയും സന്യാസിനികളെയും ഇടവക വികാരിയും കുരിശുമല കമ്മറ്റി ഭാരവാഹികളും സ്വീകരിക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തുടർന്ന് 8 45 ഓടുകൂടി വിവിധ ഇടവകകളിൽ നിന്നും ഒഴുകിയെത്തുന്ന വിശ്വാസികൾ എഴു കും വയൽ ടൗൺ കപ്പേളയിൽ ഒന്നിച്ചു കൂടും. കാൽനട തീർത്ഥാടനത്തിൽ പങ്കെടുക്കുന്ന മുഴുവൻ ഭക്തർക്കും നിത്യസഹായമാതാ ഇടവക കുടുംബം തയ്യാറാക്കിയിരിക്കുന്ന കോഴിക്കോട്ട നേർച്ചയും കുടിവെള്ളവും വിതരണം ചെയ്യും തുടർന്ന് അഭിവന്ദ്യ പിതാവിൻറെ നേതൃത്വത്തിൽ കുരിശുമലയിലേക്കുള്ള പീഡാനുഭവ യാത്ര ആരംഭിക്കും കുരിശുമലയിൽ ദിവ്യബലിയും വചനപ്രഘോഷണവും നേർച്ച കഞ്ഞി വിതരണവും ഒരുക്കിയിട്ടുണ്ട്. കുരിശുമലയിൽ എത്തുന്ന മുഴുവൻ വിശ്വാസികൾക്കും ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ക്രൂശിതരൂപവും കേരളത്തിൽ ആദ്യമായി നിർമ്മിച്ച മിസേറിയ രൂപവും വിശുദ്ധ നാടുകളിലെ ഹോളി സെഫുൽ കറിന്റെ മാതൃകയിൽ നിർമ്മിച്ചിരിക്കുന്ന തിരുക്കല്ലറയും ഗദ്സമനിൽ പ്രാർത്ഥിക്കുന്ന കർത്താവിൻറെ രൂപവും അത്ഭുത ഉറവയും സന്ദർശിക്കുന്നതിനുള്ള സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട് വിവിധ മേഖലകളിൽ നിന്നും എത്തുന്ന വിശ്വാസികൾക്കായുള്ള കുടിവെള്ളം..

നേർച്ച ഭക്ഷണം പാർക്കിംഗ് സൗകര്യങ്ങൾ വൈദ്യസഹായം, വിശ്രമ കേന്ദ്രം തുടങ്ങി എല്ലാ സൗകര്യങ്ങളും ഒരുക്കുന്ന തിരക്കിലാണ് ഏഴു കും വയൽ ഇടവകയും പ്രദേശത്തെ നാനാജാതി മതസ്ഥരായ ആളുകളും പ്രായ്ശ്ച്ചിത്ത്തിൻ്റെയും പ്രാർത്ഥനയുടെയും ഭക്തിയുടെയും നിറവിൽ എഴുകുംവയൽ കുരിശു മലയിൽ എത്തി കുംബസാരിച്ച് വിശുദ്ധ കുർബാന സ്വീകരിക്കുന്നവർക്ക് അഭിവന്ദ്യ പിതാവ് ദണ്ഡ വിമോചനവും ലഭിക്കുന്നതാണ് എന്ന് അറിയിച്ചിട്ടുണ്ട് . എഴുകുംവയൽ കുരിശുമലയെ ഇടുക്കി രൂപതയുടെ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുമെന്ന അറിയിപ്പിൻ്റെ ആഹ്ലാദത്തിൽ ആണ് എഴുകുംവയൽ ഇടവകയും പ്രേദശത്തെ നാനാ ജാതി മതസ്ഥരായ വിശ്വാസികളും

What's Your Reaction?

like

dislike

love

funny

angry

sad

wow