മേപ്പാറ ശ്രീമഹാവിഷ്ണു ഭഗവാന്റെ ഈ വർഷത്തെ പുണർതം തിരുനാൾ മഹോത്സവം നടന്നു. ഉത്സവത്തോടനുബന്ധിച്ച് ഭക്തിനിർഭരമായ ഘോഷയാത്രയും നടന്നു
ദേശാധിപനും ഭക്തജനങ്ങളുടെ ആശ്രയവുമായ മേപ്പാറ ശ്രീമഹാവിഷ്ണു ഭഗവാന്റെ ഈ വർഷത്തെപുണർതം തിരുനാൾ മഹോത്സവം 2024 മാർച്ച് 17ഞായർ മുതലാണ് ആരംഭിച്ചത്. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പാല തേവണം കോട്ട് ഇല്ലം നാരായണൻ പരമേശ്വരൻ നമ്പൂതിരി ക്ഷേത്രം മേൽശാന്തി വൈഷ്ണമഠം മധുസൂദനൻ നമ്പൂതിരിയുടെയും മുഖ്യ കാർമ്മികത്വത്തിലാണ് ഉത്സവ ചടങ്ങുകൾ നടന്നു വരുന്നത്.
വേദമന്ത്ര തന്ത്രങ്ങളുടെയും ആചാരാനുഷ്‌ഠാനങ്ങളുടെയും വാദ്യമേളങ്ങളുടെയും തിരു എഴുന്നള്ളത്തുകളുടെയും മൂന്ന് ദിനരാത്രങ്ങളാണ് കടന്ന് പോയത്. ഉത്സവത്തോടനുബന്ധിച്ച് ഘോഷയാത്രയും നടന്നു.
കുട്ടികളുടെ വിവിധ കലാപരിപാടികളും, നൃത്ത സന്ധ്യയും, നാടകവും, ഉത്സവത്തിന് മാറ്റ് വർദ്ധിപ്പിച്ചു. ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് പ്രത്യേക പൂജകളും വഴിപാടുകൾക്കും പുറമെ പാൽപ്പായസം തുളസിമാല, നെയ്‌വിളക്ക് നാഴി എണ്ണ, മഹാപ്രസാദമൂട്ട് എന്നിവയും നടന്നു.