കട്ടപ്പന നഗരസഭയിൽ വയോജനങ്ങൾക്ക് കമ്പിളിവിതരണം നടത്തി. നഗരസഭാ ചെയർപേഴ്സൺ ബീന ടോമി വിതരണോത്ഘാടനം നിർവ്വഹിച്ചു

2013-14 സാമ്പത്തിക വർഷത്തിൽ വയോജനങ്ങൾക്ക് കമ്പിളി വിതരണം ചെയ്യാൻ കട്ടപ്പന നഗരസഭ 3 ലക്ഷം രൂപയാണ് നീക്കിവെച്ചത്. 60 വയസിന് മുകളിലുള്ളവരെയാണ് ഈ വർഷം പദ്ധതിയിൽ ഉൾപ്പെടുത്തിയത്. നഗരസഭയിൽ 34 വാർഡുകളിലായി 581 കമ്പിളിയാണ് വിതരണം ചെയ്തത്.
ഓരോ വാർഡുകളിലും കൂടുതൽ അപേക്ഷകരുണ്ടായിരുന്നുവെങ്കിലും മാനദണ്ഡം തിരിച്ചടിയായി. നഗരസഭ വിതരണം ചെയ്ത കമ്പിളി കൗൺസിലർന്മാർ ഏറ്റ് വാങ്ങി. നഗരസഭാധ്യക്ഷ ബീന ടോമി പരിപാടി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ നഗരസഭാ ഉപാധ്യക്ഷൻ അഡ്വ. കെ ജെ ബെന്നി അധ്യക്ഷനായിരുന്നു. കൗൺസിലർമാരായ മനോജ് മുരളി, പ്രശാന്ത് രാജു, ലീലാമ്മ ബേബി, ബെന്നി കുര്യൻ, തങ്കച്ചൻ പുരയിടം, ഷജി തങ്കച്ചൻ, നഗരസഭാ സെക്രട്ടറി ആർ മണികണ്ഠൻ എന്നിവർ പങ്കെടുത്തു.