വണ്ടിപ്പെരിയാർ നെല്ലിമലയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; അപകടത്തിൽ ആർക്കും പരിക്കുകൾ ഇല്ല

വണ്ടിപ്പെരിയാർ നെല്ലിമല ജംഗ്ഷനിലാണ് ഇന്ന് ഉച്ചയ്ക്ക് ഒന്നരയോട് കൂടി അപകടം ഉണ്ടായത്.നെടുങ്കണ്ടത്തിൽ നിന്നും വണ്ടിപ്പെരിയാറിലേക്ക് വരികയായിരുന്ന വാഗണർ കാർ ആണ് അപകടത്തിൽ പെട്ടത്. നെല്ലിമലക്ക് സമീപം എത്തിയപ്പോൾ മുൻപിൽ പോവുകയായിരുന്ന കെഎസ്ആർടിസി ബസ് നിർത്തി യാത്രക്കാരെ ഇറക്കുകയും കെഎസ്ആർടിസിയുടെ പുറകിൽ ആയി വന്ന ട്രാവലർ ഉടൻതന്നെ ബ്രേക്ക് പിടിക്കുകയും ചെയ്തു.
തൊട്ടു പുറകെ വരികയായിരുന്ന കാർ ട്രാവലറിൽ ഇടിക്കാതിരിക്കാൻ വേണ്ടി മറുവശത്തേക്ക് വാഹനം തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനം നെല്ലിമല എസ്റ്റേറ്റ് ഗേറ്റിൽ ഇടിച്ച് കയറുകയായിരുന്നു. തലകീഴായി വാഹനം മറയുകയും ചെയ്തു. എന്നാൽ വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടുപേർക്കും യാതൊരുവിധ പരുക്കുകളും ഇല്ലാതെ രക്ഷപ്പെട്ടു. നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.