മൂന്നാറിലും അടിമാലിയിലും ജനവാസ മേഖലകളിൽ വീണ്ടും കാട്ടാന ഇറങ്ങി

മൂന്നാറിലും അടിമാലിയിലും ജനവാസ മേഖലകളിൽ വീണ്ടും കാട്ടാന ഇറങ്ങി.മൂന്നാർ സെവൻമല എസ്റ്റേറ്റ് പാർവതി ഡിവിഷനിൽ രാവിലെ 8 മണിക്കാണ് ആന എത്തിയത്.കട്ടകൊമ്പൻ എന്ന് വിളിപ്പേരുള്ള ആനയാണ് ഇവിടെ എത്തിയത്.
അടുത്തകാലത്ത് മൂന്നാറിൽ രണ്ടു പേരെ ആക്രമിച്ചു കൊലപ്പെടുത്തിയത് കട്ടക്കൊമ്പനാണെന്നാണ് സംശയിക്കുന്നത്.അടിമാലി കാഞ്ഞിരവേലിയിലും കാട്ടാന ഇറങ്ങി.
ഒറ്റയാനാണ് അടിമാലി കാഞ്ഞിരവേലിയിലെ കൃഷിയിടത്തിലിറങ്ങി കൃഷി നശിപ്പിച്ചത്.നാല് ഏക്കറോളം കൃഷി നശിപ്പിച്ചു ഇന്നലെ രാത്രി മുതൽ ഇന്ന് പുലർച്ചെ വരെ ഒറ്റക്കൊമ്പൻ കൃഷിയിടത്തിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇന്ദിര കൊല്ലപ്പെട്ട സ്ഥലത്തിന് സമീപത്തായിരുന്നു ഒറ്റയാൻ്റെ ആക്രമണം.