സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ മൂന്നാർ പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. എം എം മണി എംഎൽഎ സമരം ഉദ്ഘാടനം ചെയ്തു
സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ മൂന്നാർ പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. വന്യ ജീവി ആക്രമണം തടയുന്നതിന് നടപടികൾ സ്വീകരിക്കുക കേന്ദ്ര വന്യ ജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുക, വന്യമൃഗ ശല്യം പ്രതിരോധിക്കാൻ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നിയമ നടപടികൾക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകുക, കേന്ദ്ര സർക്കാർ നയങ്ങൾ മൂലം കൃഷിക്കാരും, കൃഷിയും, ജനങ്ങളും നേരിടുന്ന പ്രശ്നങ്ങൾക്ക് ശ്വാശത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്.അഖിലേന്ത്യാ കിസാൻ സഭ ദേശീയ സമിതിയംഗം എം എം മണി എംഎൽഎ സമരം ഉദ്ഘാടനം ചെയ്തു. കേന്ദ്രനിയമം കാലാനുസൃതമായി മനുഷ്യന് പ്രയോജനപ്പെടും വിധം പരിക്ഷ്ക്കരിക്കണമെന്ന് എം എം മണി പറഞ്ഞു.
സമര സമിതി ചെയർമാൻ മാത്യൂ വർഗ്ഗീസ് അധ്യക്ഷനായി. സമര സമിതി കൺവീനർ എൻ വി ബേബി, കർഷക യൂണിയൻ ജില്ലാ പ്രസിഡൻ്റ് മാത്യൂ വർഗ്ഗീസ്, കർഷക സംഘം സംസ്ഥാന വർക്കിങ് കമ്മിറ്റിയംഗം ടി കെ ഷാജി, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഭാഗ്യരാജ്, കിസാൻ സഭ ജില്ലാ വൈസ് പ്രസിഡൻറ് ഐ ശശിധരൻ, സിഐടിയു ജില്ലാ ജോയിൻ്റ് സെക്രട്ടറി എം ലക്ഷ്മണൻ, കിസാൻ സഭ ജില്ലാ എക്സിക്യൂട്ടീവംഗം പി എസ് ശശികുമാർ, ടി ചന്ദ്രബാൽ, എസ് നാഗയ്യ എന്നിവർ സംസാരിച്ചു.