സിദ്ധാർഥിന്റെ മരണം ; ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജകുമാരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധവും മുഖ്യമന്ത്രി പിണറായി വിജയൻറെ കോലം കത്തിക്കുകയും ചെയ്‌തു

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർഥിനെ കൊലചെയ്ത എസ് എഫ് ഐ ക്രിമിനലുകളെ മുഴുവൻ അറസ്റ്റ് ചെയ്യണമെന്നും വർദ്ധിച്ചുവരുന്ന വന്യമൃഗ അക്രമണങ്ങളിൽ പ്രതിഷേധിച്ചുമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജകുമാരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം സംഘടിപ്പിച്ചത്. മണ്ഡലം പ്രസിഡന്റ് റോയി ചാത്തനാട്ടിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് ശേഷം മുഖ്യ മന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചും പ്രവർത്തകർ പ്രതിഷേധിച്ചു.
പ്രതിഷേധ യോഗം ഡി സി സി അംഗം ഷാജി കൊച്ചുകരോട്ട് ഉത്‌ഘാടനം ചെയ്‌തു.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അമൽ,സഹകരണ ബാങ്ക് പ്രസിഡന്റ് ബോസ് പുത്തയത്ത് ,സജോ പന്തതല,ജിഷാ ജോർജ്,അബി കൂരാപ്പിള്ളി,പി യു സ്‌കറിയ,ഷിന്റെയോ പാറയിൽ തുടങ്ങിയവർ പങ്കെടുത്തു.