ഉപ്പുതറ ഒഎംഎൽപി സ്കൂളിൽ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. ഉപ്പുതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജെ ജെയിംസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു

ഉപ്പുതറ ഒഎംഎൽപി സ്കൂളിലാണ് വാർഷികാഘോഷ പരിപാടി സംഘടിപ്പിച്ചത്. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളോടെയാണ് ആഘോഷ പരിപാടികൾ നടന്നത്.പരിപാടിയോട് അനുബന്ധിച്ചാണ് സ്കൂൾ ഹെഡ്മിസ്ട്രസ് സോളി കുട്ടി തോമസിന് യാത്രയയപ്പ് നൽകിയത്.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജെ ജെയിംസ് പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.
ആഘോഷ പരിപാടിയോട് അനുബന്ധിച്ച് പിൻനിലാവ് എന്ന ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചിരുന്നു. ഫാദർ ഡൊമിനിക് ആയിലുപ്പറമ്പിൽ , സ്കൂൾ മാനേജർ ഡൊമിനിക് കാഞ്ഞിരത്തിനാൽ, സ്റ്റാഫ് സെക്രട്ടറി സൗമ്യ പി ജോയ് , പീരുമേട് എ ഈ ഓ എം രമേശൻ, അനീഷ് തങ്കപ്പൻ, സിസ്റ്റർ ലിസ്ബത്ത്, മനു ആന്റണി എന്നിവർ സംസാരിച്ചു.