ജനകീയ സമരങ്ങളെ ഞെക്കിക്കൊല്ലുവാൻ ശ്രമിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ജനാധിപത്യത്തിന്റെ അന്തകനായി മാറിയിരിക്കുകയാണെന്ന് യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴി

Mar 5, 2024 - 17:27
 0
ജനകീയ സമരങ്ങളെ ഞെക്കിക്കൊല്ലുവാൻ ശ്രമിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ജനാധിപത്യത്തിന്റെ അന്തകനായി മാറിയിരിക്കുകയാണെന്ന് യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴി
This is the title of the web page

പോലീസിനെ കൊണ്ട് ജനപ്രതിനിധികളെ തല്ലിച്ചതച്ചും ജനങ്ങളെ പെരുവഴിയിൽ ഓടിച്ചിട്ട്  മർദ്ദിച്ചും ജനകീയ സമരങ്ങളെ ഞെക്കിക്കൊല്ലുവാൻ ശ്രമിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ജനാധിപത്യത്തിന്റെ അന്തകനായി മാറിയിരിക്കുകയാണെന്ന് യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴി ആരോപിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 വനാതിർത്തിയിൽ ദിനംപ്രതി ജനങ്ങൾ വന്യമൃഗങ്ങളാൽ കൊല്ലപ്പെടുന്നതിന്റെ പേരിൽ വേദന അനുഭവിക്കുന്ന കുടുംബങ്ങൾ, ഭീതിയിൽ കഴിയുന്ന പതിനായിരക്കണക്കിന് ജനങ്ങൾ, അവരുടെ ദുഃഖത്തിനും ആശങ്കകൾക്കും പരിഹാരം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഡീൻ കുര്യാക്കോസ് എംപിയും മാത്യു കുഴൽനാടൻ എംഎൽഎയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും സമരത്തിന് നേതൃത്വം നൽകിയത്. ജനങ്ങളുടെ ജീവന് സംരക്ഷണം നൽകാൻ കഴിയാത്ത നിർഗുണ വനം മന്ത്രി രാജിവയ്ക്കണം. ജീവൻ നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകാൻ ഒരു മന്ത്രിയുടെ ആവശ്യമില്ല; അതിന് വില്ലേജ് ഓഫീസർ മതിയാകും.

മൃതദേഹത്തോട് അനാദരവ് കാണിച്ചു എന്ന് ആരോപിച്ചാണ് നിരവധി പേർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. മരിച്ച ഇന്ദിരയുടെ ബന്ധുക്കളെയും ജനപ്രതിനിധികളെയും കയ്യേറ്റം ചെയ്തു മാറ്റിയതിനുശേഷം മൃതദേഹം പെരുവഴിയിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയ കവല ചട്ടമ്പികളേക്കാൾ മോശമായി പെരുമാറുകയും മൃതദേഹത്തോടെ അനാദരവ് കാണിക്കുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുവാൻ ഗവൺമെന്റ് തയ്യാറാണോ എന്ന് വ്യക്തമാക്കണം.

സമരപ്പന്തലിൽ നിന്നും അടുത്ത കടയിലേക്ക് വെള്ളം കുടിക്കുവാൻ പോയ എറണാകുളം ഡിസിസി പ്രസിഡണ്ടിനെ പിടികിട്ടാപ്പുള്ളിയെ പിടിക്കുന്നതുപോലെ മഫ്തിയിൽ വന്ന പോലീസുകാർ അടിച്ചു വീഴ്ത്തി പോലീസ് വാഹനത്തിൽ മണിക്കൂറുകളോളം വനത്തിൽ കൂടി കറക്കിക്കൊണ്ട് നടന്ന പോലീസിന്റെ പൈശാചിക വിനോദത്തിന് സർക്കാർ കൂട്ടുനിൽക്കുന്നത് ക്രൂരമാണ്. എന്തെല്ലാം പീഡനങ്ങൾ ഉണ്ടായാലും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പാക്കുന്നത് വരെ ജനങ്ങളോടൊപ്പം യുഡിഎഫ് ഉണ്ടായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow