എൻഎസ്എസ് കോളേജിൽ മെറിറ്റ് ഡേ നടന്നു

രാജകുമാരി : രാജകുമാരി എൻഎസ്എസ് കോളേജിൽ പിടിഎ ആന്റ് ഐക്യു എ സി മെറിറ്റ് ഡേ നടന്നു. 2023 24 അധ്യയന വർഷത്തിൽ എംജി യൂണിവേഴ്സിറ്റിയുടെ ബികോം മോഡൽ -2 പരീക്ഷയിൽ രണ്ടാം റാങ്കും എട്ടാം റാങ്കും ബി എസ് സി പരീക്ഷയിൽ എട്ടാം റാങ്കും ഇവിടുത്തെ വിദ്യാർത്ഥികൾ നേടിയിരുന്നു. കോളേജ് പ്രിൻസിപ്പാൾ ഡോ.അജയപുരം ജ്യോതിഷ്കുമാർ അധ്യക്ഷത വഹിച്ച യോഗം രാജകുമാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ബിജു ഉദ്ഘാടനം ചെയ്തു.
കവി കെ.ടി രാജീവ് മുഖ്യ പ്രഭാഷണം നടത്തി. കെ ജി ശ്രീധര പണിക്കർ മെമ്മോറിയൽ എൻഡോവ്മെന്റ് വിതരണം കെഎപി കർത്ത നിർവഹിച്ചു.പി ഹരികൃഷ്ണൻ,ബോസ് പുത്തയത്ത്,കുഞ്ഞുമോൻ ജേക്കബ്, ഡോ.എൻ പ്രവീൺ, ഡോ. കെ ശ്യാം കുമാർ, ഡോ. ബിന്ദു ഗോപിനാഥ്, എൽ ദീപ്തി, എ. ഗംഗ തുടങ്ങിയവർ പ്രസംഗിച്ചു.