ആനയിറങ്കൽ നാഷണൽ പാർക്ക് : കുടിയിറക്കൽ തന്ത്രം നടക്കില്ലെന്ന് ആദിവാസികൾ

Jun 10, 2023 - 08:54
Jun 10, 2023 - 09:58
 0
ആനയിറങ്കൽ നാഷണൽ പാർക്ക് : കുടിയിറക്കൽ തന്ത്രം നടക്കില്ലെന്ന് ആദിവാസികൾ
This is the title of the web page

ഇടുക്കി ആനയിറങ്കൽ ഡാമിന്റെപരിസര പ്രദേശങ്ങളിലെ ആദിവാസികളെ കുടിയിറക്കി ആനയിറങ്കൽ നാഷണൽ പാർക്ക് ആരംഭിക്കാനുള്ള പദ്ധതി ഉപേക്ഷിക്കണമെന്ന് വിവിധ ആദിവാസി സംഘടനകൾ. പദ്ധതി ഉപേക്ഷിക്കണമെന്ന ആവശ്യവുമായി അടുത്തമാസം ചിന്നക്കനാലിൽ പ്രക്ഷോഭ കൺവൻഷൻ സംഘടിപ്പിക്കുമെന്ന് സംഘടനകൾ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

അരിക്കൊമ്പൻവിഷയത്തിൽ ഹൈക്കോടതിയിൽ നിലനിൽക്കുന്ന കേസിന്റെ ഭാഗമായി നാഷനൽ പാർക്ക് പദ്ധതിയുടെ രൂപരേഖ വനംവകുപ്പ് സമർപ്പിച്ചിട്ടുണ്ട്. വന്യജീവികളുടെയും ആദിവാസികളുടെയും നിലനിൽപിനെ ഒരുപോലെ ബാധിക്കുന്ന പദ്ധതി അരിക്കൊമ്പൻ വിവാദത്തിന്റെ മറവിൽ ചർച്ച ചെയ്യപ്പെടാതെ പോകുകയാണെന്ന് ആദിവാസി ഗോത്രമഹാസഭ നേതാവ് എം.ഗീതാനന്ദൻ ആരോപിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പുനഃരധിവാസത്തിന്റെ ഭാഗമായി ആദിവാസി കുടുംബങ്ങൾക്കു പതിച്ചുനൽകിയഭൂമി ഉൾപ്പെടെ 1253 ഹെക്ടർ മേഖലയെ ദേശീയ പാർക്ക് ആക്കി മാറ്റി വിനോദസഞ്ചാര സാധ്യതകൾ ഉപയോഗപ്പെടുത്താനാണ് വനംവകുപ്പിന്റെ പദ്ധതി. ഇതോടെ ചിന്നക്കനാൽ പ്രദേശത്തെ നൂറിലേറെ വരുന്ന റിസോർട്ടുകൾ സംരക്ഷിക്കപ്പെടും.ആനയിറങ്കൽ ഡാമിന്റെ പരിസര പ്രദേശങ്ങളിലെ മനുഷ്യ - വന്യജീവി സംഘർഷം ലഘൂകരിച്ച്, ഈ മേഖലയിൽ സ്ഥിരമായി കണ്ടുവരുന്ന ആനകൾക്ക് സുരക്ഷിത മേഖല ഒരുക്കാനാണു പദ്ധതിയെന്നാണ് വനം വകുപ്പിന്റെ അവകാശവാദം.എന്നാൽ പദ്ധതിക്ക് ശാസ്ത്രീയ പാരിസ്ഥിതിക പഠനത്തിന്റെ പിൻബലമില്ലെന്നും കച്ചവടതാൽപര്യം മാത്രമാണ് ഉള്ളതെന്നും നേതാക്കൾ ആരോപിച്ചു.

ഇപ്പോൾ പാർക്കിനായി ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം നിറയെ യൂക്കാലിയും സിൽവർ ഓക്കുമാണ് വനം വകുപ്പ് വച്ചുപിടിപ്പിച്ചിട്ടുള്ളത്. കുടിവെള്ളത്തിനായി ആനകൾ എത്തുന്ന ഡാമിന്റെ റിസർവോയർ പ്രദേശത്ത് ഒരു പുൽക്കൊടി പോലുമില്ല എന്ന കാര്യം വനംവകുപ്പ് മറച്ചുവയ്ക്കുകയാണ്. ദേശീയ പാതയ്ക്കു വേണ്ടി മതികെട്ടാൻ മലകളുടെ താഴ് വാരങ്ങളും മലകളും ഇടിച്ച് ചെങ്കുത്തായ മതിലുകളാക്കി ആനകളുടെ സഞ്ചാരപഥം തടഞ്ഞപ്പോഴും ബദൽ സാധ്യത വനംവകുപ്പ് പറഞ്ഞിട്ടില്ല.മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കാൻ യഥാർഥ പരിസ്ഥിതി പ്രവർത്തകരുടെയും ആദിവാസികളുടെയും അഭിപ്രായങ്ങൾ കൂടി സ്വീകരിക്കാൻ സർക്കാർ തയാറാകണമെന്ന് സെറ്റിൽമെന്റ് കോളനിയിലെ മുരുകേശൻ, വിജി സുരേഷ്, സി.ജെ.തങ്കച്ചൻ (ആദിജനസഭ), സി.എസ്. മുരളി (ദലിത് ആദിവാസി സ്ത്രീ പൗരാവകാശകൂട്ടായ്മ) എന്നിവർ ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow