എൽ.ഡി.എഫ് ഇടുക്കി പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഏഴിന് ഇടുക്കി ഐ.ഡി.എ ഗ്രൗണ്ടിൽ
പാർലമെന്റ് തിരഞ്ഞെടുപ്പിലേക്കുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി എൽ.ഡി.എഫ് ഇടുക്കി പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഏഴിന് ഇടുക്കി ഐ.ഡി.എ ഗ്രൗണ്ടിൽ നടത്തും. കേരള കോൺഗ്രസ്(എം) ചെയർമാൻ ജോസ് കെ മാണി ഉദ്ഘാടനം നിർവഹിക്കും. അഡ്വ. ജോയിസ് ജോർജ് എം.പി ആയിരുന്ന കാലത്താണ് ഇടുക്കിയുടെ ഏറ്റവും വലിയ പദ്ധതിയായ കൊച്ചി - മധുര ദേശീയപാതയുടെ ഭാഗമായ മൂന്നാർ - പൂപ്പാറ - ബോഡിമെട്ട് പാതയ്ക്ക് അനുമതി നേടിയെടുക്കുകയും അത് കർമ്മപഥത്തിൽ എത്തിക്കുകയും ചെയ്തതെന്നും ഇപ്പോഴത്തെ എം.പി ഉദ്ഘാടനത്തിന് ഫ്ലക്സ് വെയ്ക്കുക മാത്രമാണ് ചെയ്തതെന്നും നേതാക്കൾ ആരോപിച്ചു.
സി.പി.ഐ സംസ്ഥാന എക്സിക്ക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരൻ ഉൾപ്പെടെ ഉള്ളവർ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സന്നിഹിതരായിരിക്കും. തൊടുപുഴയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കെ.കെ.ശിവരാമൻ, സി.വി വർഗീസ്, ടി.ആർ സോമൻ, റെജി കുന്നംകോട്ട് തുടങ്ങിയവർ പങ്കെടുത്തു.




