വേനൽ ചൂട് കൂടുന്നതോടെ പുൽമേടുകളിൽ കാട്ടുതീ പടരുന്നു ;ഉപ്പുതറ വളകോട് മത്തായി പാറയിൽ അഗ്നിബാധയുണ്ടായി

ഉപ്പുതറ :വേനൽ ചൂട് കൂടുന്നതോടെ ജില്ലയിലെ പുൽമേടുകളിൽ കാട്ടു തീ പടരുന്നത് പതിവായിരിക്കുകയാണ്. ഇന്നലെ ഉച്ച കഴിഞ്ഞാണ് ഉപ്പുതറ വളകൊട് മത്തായി പാറയിൽ അഗ്നിബാധയുണ്ടായത്. പുൽമേട് ആയി കിടക്കുന്ന മേഖലയിലാണ് തീ പടർന്നത് . തീ പടർന്നതിന് സമീപം ശ്രീനാരായണ പഠനകേന്ദ്രത്തിൽ വിദ്യാർത്ഥികൾ ഉണ്ടായിരുന്നെങ്കിലും ആശങ്കയുടെ അടിസ്ഥാനത്തിൽ കുട്ടികളെ വേഗം ഇവിടെ നിന്നും നീക്കി .
സ്വാഭാവികമായി കല്ലുകളും മരങ്ങളും ഉരഞ്ഞും, ചൂടുകൂടിയ സൂര്യ രശ്മിയുടെ ഫലമായും കാട്ടുതീ ഉണ്ടാക്കുന്നതിനൊപ്പം ആളുകൾ അലക്ഷ്യമായി തീ ഇടുന്നതും, സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളുടെ ഫലമായും കാട്ടുതീ പടരുന്നു. വീടുകൾ ഉള്ള സ്ഥലങ്ങൾക്ക് സമീപത്തായാണ് തീ പടർന്ന് പിടിച്ചത്. ഇത് ആശങ്കക്കും ഇടയാക്കി നാട്ടുകാർ ചേർന്ന് ഒരു മണിക്കൂറോളം പണിപ്പെട്ടാണ് തീയണച്ചത്.