അയ്യപ്പൻകോവിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോമോൻ വെട്ടിക്കാലയിൽ രാജി വച്ചു

അയ്യപ്പൻകോവിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോമോൻ വെട്ടിക്കാലയിൽ രാജി വച്ചു. 38 മാസത്തെ പ്രവർത്തനത്തിന് ശേഷം മുന്നണി ധാരണപ്രകാരമാണ് രാജി.മുൻ പഞ്ചായത്ത് പ്രസിഡന്റ് മിനി നന്ദകുമാർ രാജി വെച്ച ഒഴിവിൽ 4 മാസം പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. വൈസ് പ്രസിഡന്റ് പദവി 38 മാസം കേരളാ കോൺഗ്രസ്സ് എം -,22 മാസം സിപിഐ എന്നാണ് മുന്നണി ധാരണ.ഈ മുന്നണി ധാരണപ്രകാരമാണ് വൈസ് പ്രസിഡന്റ് പദവി രാജിവെച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ജയ്മോൾ ജോൺസന്റെ സാന്നിധ്യത്തിൽ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ലിയോ പീറ്ററിന് രാജി സമർപ്പിച്ചു.തുടർന്ന് നടന്ന യോഗത്തിൽ പഞ്ചായത്ത് അംഗങ്ങളും, രാഷ്ട്രിയ പ്രതിനിധികളും സംസാരിച്ചു.
പഞ്ചായത്ത് അംഗങ്ങളായ സുമോദ് ജോസഫ്, മനു കെ ജോൺ, ബി ബിനു, എം വർഗീസ്,നിഷാ മോൾ ബിനോജ്,സിജി എം എസ് ,ലിസി കുര്യാക്കോസ്,ഷൈമോൾ രാജൻ, സോണിയ ജെറി,എം സെൽവ കുമാർ,രാഷ്ട്രിയ നേതാക്കളായ എ എൽ ബാബു,ഷാജി മാത്യു, ടോമി പകലോമറ്റം, മാറ്റ് വിവിധ രാഷ്ട്രിയ പ്രതിനിധികൾ, പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു . ഇനി സി പി ഐലെ മനു കെ ജോണിനാണ് സാധ്യത