കട്ടപ്പന ഡി.ഇ.ഒ ഓഫീസിന്റെ ഫ്യൂസ് ഊരി കെ എസ് ഇ ബി

എസ് എസ് എൽ സി പരീക്ഷ മാർച്ച് 4 മുതൽ 25 വരെ നടക്കാനിരിക്കെയാണ് വൈദ്യുതി കുടിശികയുടെ പേരിൽ കട്ടപ്പന ഡി.ഇ. ഒ ഓഫീസിലെ ഫ്യൂസ് കെ.എസ്. ഇ .ബി ഊരിയത്.ഒരു മാസത്തെ വൈദ്യൂതി ബില്ലാണ് മുടങ്ങിയത്. 2900 രൂപയാണ് കുടിശിക. എസ്. എസ് എൽ സി പരീക്ഷയുടെ ഭാഗമായി കാന്തല്ലൂർ മുതൽ മുണ്ടക്കയം വരെയുള്ള സ്കൂളുകളിലെ അദ്ധ്യാപകരുടെ നിയമനങ്ങൾ, എസ്. എസ് എൽ സി പരീക്ഷ പേപ്പർ വിതരണം, പരീക്ഷ നടത്തിപ്പ് തുടങ്ങിയ ക്രമികരണങ്ങൾ നടക്കുന്നത് കട്ടപ്പന ഡി .ഇ . ഒ ഓഫീസിൽ നിന്നാണ്.വിദ്യാഭ്യാസ വകുപ്പിൻ്റെ അലോട്ട്മെന്റ് ലഭിക്കുമ്പോഴാണ് സാധാരണ ബില്ല് അടയ്ക്കുന്നത്.ഒരു മുന്നറിയിപ്പ് പോലും നൽകാതെയാണ് വൈദ്യൂതികട്ട് ചെയ്ത തെന്നും ഇതുമൂലം ഓഫീസിന്റ് പ്രവർത്തനം തളംതെറ്റുന്നതായും ജീവനക്കാർ പറഞ്ഞു.