തടിയംമ്പാട് പാലത്തിൻ്റെ നിർമ്മാണ അനുമതിക്ക് തടസ്സം നിൽക്കുന്ന നടപടികളിൽ നിന്ന് എൽ.ഡി.എഫ് പിന്മാറണം എന്നും, പാലം നിർമ്മാണ വുമായ് ബന്ധപ്പെട്ട് മാർച്ച് 2 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് തടിയംമ്പാട് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും യു.ഡി.എഫ് നേതാക്കൾ

സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട് - സേതുബന്ധൻ പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര അനുമതി കിട്ടിയ തടിയംമ്പാട് പാലത്തിൻ്റ ഫയലിൽ ധനകാര്യ മന്ത്രി ഒപ്പിടാത്തത് കൊണ്ട് പാലം നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് പോകുന്നതെന്ന് യുഡിഎഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
വാഴത്തോപ്പ് മരിയാപുരം പഞ്ചായത്തുകളിലെ ജനങ്ങളുടെ നിരന്തര അഭ്യർത്ഥനയെ തുടർന്നാണ് ഇടുക്കി MP ഡീൽ കുര്യാക്കോസ് സി. ആർ. ഐ. ഫ്-സേതു ബന്ധൻ പദ്ധതിയിൽ ഉൾപ്പെടുത്തി വാഴത്തോപ്പ് മരിയാപുരം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം നിർമ്മിക്കണമെന്ന ആവശ്യം നാഷണൽ ഹൈവേ ചീഫ് എൻജിനീയർ മുഖേന കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യം ഉന്നയിച്ചത്,കേന്ദ്ര ഉപരിതല ഗതാഗത വകുപ്പുമന്ത്രിയും,ഡീൻ കുര്യാക്കോസും നേരിട്ട് ഇടപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ ജില്ലയിലെ ഏറ്റവും ദൈർഘ്യമേറിയ പാലം 32 കോടി രൂപ ചിലവഴിച്ച് നിർമ്മിക്കുന്നതിന് അനുമതി നൽകിയത്.
എന്നാൽ ലോകസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പാലത്തിൻ്റെ ഫയൽ ധനകാര്യ മന്ത്രി ഒപ്പ് ഇടാതെ തടഞ്ഞുവച്ചിരിക്കുക ആണ് എന്ന് UDF നേതാക്കൾ ആരോപിക്കുന്നു.ലോകസഭാ തെരെഞ്ഞടുപ്പ് മുന്നിൽ കണ്ട് രാഷ്ട്രിയ ലക്ഷ്യം വച്ച് പുതിയ പാലം ഇല്ലാതാക്കാനുള്ള സി.പി.എം. ൻ്റെ ഗൂഡ നീക്കത്തിന് എതിരെ മാർച്ച് 2 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് തടിയമ്പാട്ട് ജനകിയ പ്രതിക്ഷേധ കൂട്ടായ്മ നടത്തുമെന്ന് UDF നേതാക്കളായ എ.പി. ഉസ്മാൻ, വർഗ്ഗീസ് വെട്ടിയാങ്കൽ , പി.ഡി. ജോസഫ് , ജോബി തൈയ്യിൽ, ആൻസി തോമസ്, സെലിൻ വിൻസൻ്റ് ,റ്റിൻ്റുസുഭാഷ് എന്നിവർ ചെറുതോണിയിൽ ചേർന്ന വാർത്ത സമ്മേളനത്തിൽ അറിയിച്ചു.