കട്ടപ്പന നഗരസഭാ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ നിരോധിത പാൻ മസാലകൾ പിടികൂടി. മൂന്നു ചാക്കുകളിലായി രണ്ടായിരത്തോളം പാക്കറ്റ് പാൻ മസാലകൾ പിടിച്ചെടുത്തു

Feb 29, 2024 - 12:51
 0
കട്ടപ്പന നഗരസഭാ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ  നിരോധിത പാൻ മസാലകൾ  പിടികൂടി. മൂന്നു ചാക്കുകളിലായി രണ്ടായിരത്തോളം പാക്കറ്റ് പാൻ മസാലകൾ  പിടിച്ചെടുത്തു
This is the title of the web page

നഗരത്തിൽ വിൽപ്പനയ്ക്കായി മറുനാടൻ തൊഴിലാളികൾ എത്തിച്ച വൻ പാൻമസാല ശേഖരം പിടികൂടി നഗരസഭാ ആരോഗ്യ വിഭാഗം. ഇടശേരി ജംഗ്ഷൻ,പുതിയ ബസ് സ്റ്റാൻഡ്, പഴയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ മറുനാടൻ തൊഴിലാളികൾക്കും , സ്‌കൂൾ വിദ്യാർഥികൾക്കും ഉൾപ്പെടെ വിൽപ്പന നടത്തിയിരുന്നവരിൽ നിന്നാണ് പാൻ മസാല ശേഖരം പിടിച്ചെടുത്തത്. ലഹരി വസ്തുക്കൾ കലർത്തിയ പുകയില, മറ്റു പാൻ മസാലകൾ ഉൾപ്പെടെ മൂന്നു ചാക്കുകളിലായി രണ്ടായിരത്തോളം പാക്കറ്റ് പാൻ മസാലകൾ ആണ് പിടികൂടിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ക്ലീൻ സിറ്റി മാനേജർ ജിൻസ് സിറിയക്, എച്ച്.ഐ. പ്രശാന്ത്, സൗമ്യനാഥ് ,അനുപ്രിയ എന്നിവരടങ്ങുന്ന സംഘമാണ് പാൻമസാല പിടികൂടിയത്. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow