ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ ബിരുദ വിദ്യാർത്ഥികൾക്ക് സൗജന്യമായി ലാപ് ടോപ് വിതരണം ചെയ്തു

ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ ബിരുദ വിദ്യാർത്ഥികൾക്കാണ് സൗജന്യമായി ലാപ് ടോപ് വിതരണം ചെയ്‌തത്. ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ എസ് സി വിദ്യാർത്ഥികളുടെ ഉന്നത പഠനത്തിനാവശ്യമായ ഉപകരണങ്ങൾ സൗജന്യമായി നൽകുന്നതിന്റെ ഭാഗമായിട്ടാണ് ബിരുദ വിദ്യാർത്ഥികൾക്ക് ലാപ് ടോപ്പുകൾ വിതരണം ചെയ്‌തത്. 2023-24 സാമ്പത്തിക വർഷത്തിൽ പഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽ നിന്നും നാലര ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. അപേക്ഷ നൽകിയ പത്തോളം വിദ്യാർത്ഥികൾക്കാണ് സൗജന്യമായി ലാപ്പ് ടോപ്പുകൾ നൽകിയത്. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജു വർഗീസ് വിതരണ ഉത്‌ഘാടനം നിർവഹിച്ചു.
പട്ടിക ജാതി വികസന പദ്ധതിയുടെ ഭാഗമായിട്ടാണ് ലാപ് ടോപ്പുകൾ വിതരണം ചെയ്‌തത്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാജേശ്വരി കാളിമുത്തു,എം ഹരിചന്ദ്രൻ,പ്രിയദർശിനി,ഗ്രാമപഞ്ചായത് സെക്രട്ടറി എ റംഷാദ്,അസി.സെക്രട്ടറി എ സിദിഖ് തുടങ്ങിയവർ പങ്കെടുത്തു