കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് നീതി യാത്ര അനുധാവന ധര്‍ണ കട്ടപ്പനയിൽ

Feb 28, 2024 - 17:56
 0
കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്
നീതി യാത്ര അനുധാവന ധര്‍ണ കട്ടപ്പനയിൽ
This is the title of the web page

ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് ശുപാര്‍ശകള്‍ ഉടന്‍ നടപ്പാക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് (കെ.സി.സി)സിന്റെ നേതൃത്വത്തില്‍ കട്ടപ്പനയില്‍ ധര്‍ണ നടത്തുന്നു. ഇതേ വിഷയത്തില്‍ കെ.സി.സിയുടെ നേതൃത്വത്തില്‍ തിരുവല്ല മുതല്‍ തിരുവനന്തപുരം വരെ അവകാശ സംരക്ഷണ നീതിയാത്ര കാല്‍നടയായി നടത്തിയതിന്റെ അനുധാവനമായിട്ടാണ് കട്ടപ്പനയിലും ധര്‍ണ സംഘടിപ്പിക്കുന്നത്. വ്യാഴാഴ്ച്ച രാവിലെ 10ന് കട്ടപ്പന മുന്‍സിപ്പല്‍ മിനി സ്റ്റേഡിയത്തില്‍ നടക്കുന്ന ധര്‍ണ കട്ടപ്പന നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീന ടോമി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3.30ന് നടക്കുന്ന സമാപന പൊതു സമ്മേളനത്തില്‍ യാക്കോബായ സുറിയാനി സഭ അങ്കമാലി ഹൈറേഞ്ച് മേഖല മെത്രാന്‍ ഏലിയാസ് മോര്‍ അത്തനാസിയോസ് സമാപന സന്ദേശം നല്‍കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ശുപാര്‍ശകള്‍ ഉടന്‍ നടപ്പിലാക്കുക, ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് (80: 20) വിഷയത്തില്‍ സുപ്രീം കോടതിയില്‍ നല്‍കിയ കേസില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുക, ദളിത് ക്രൈസ്തവരുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കുക, ജനസംഖ്യാനുപാതിക സംവരണം നടപ്പിലാക്കുക, പൂര്‍ണസമയ സുവിശേഷ പ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ധര്‍ണ നടത്തുന്നതെന്ന് റവ. വര്‍ഗീസ് ജേക്കബ് പഞ്ഞിക്കാട്ടില്‍ കോര്‍ എപ്പിസ്‌കോപ്പ, റവ. ഡോ. ബിനോയ് പി. ജേക്കബ്, റവ. മനോജ് ചാക്കോ, റവ. റിറ്റോ റെജി, ഇവാ. ഐ. ദാനിയേല്‍ എന്നിവര്‍ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow