ജില്ലയിലെ 100 അംഗൻവാടികൾ പുനർനിർമ്മിക്കുന്നതിനായി ഡീൻ കുര്യാക്കോസ് എം.പി.യുടെ നേതൃത്വത്തിൽ സി.എസ്.ആർ സമ്മിറ്റ് ;2024 മാർച്ച് 1 ന് തൊടുപുഴയിൽ

Feb 29, 2024 - 07:37
 0
ജില്ലയിലെ 100 അംഗൻവാടികൾ പുനർനിർമ്മിക്കുന്നതിനായി ഡീൻ കുര്യാക്കോസ് എം.പി.യുടെ നേതൃത്വത്തിൽ സി.എസ്.ആർ സമ്മിറ്റ് ;2024 മാർച്ച് 1 ന് തൊടുപുഴയിൽ
This is the title of the web page

ജില്ലയിലെ ശോച്യാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന 100 അംഗൻവാടികൾ പുനർനിർമ്മിക്കുന്നതിനായി കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി.എസ്.ആർ) ഫണ്ട് സമാഹരിക്കുന്നതിനായി ഡീൻ കുര്യാക്കോസ് എം.പി.യുടെ നേതൃത്വത്തിൽ “മിഷൻ-100 അംഗൻവാടി ഇൻ ഇടുക്കി” എന്ന പേരിൽ സിഎസ്.ആർ സമ്മിറ്റ് 2024 മാർച്ച് 1, രാവിലെ 10.30 ന് തൊടുപുഴ ലയൺസ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തും. ഇടുക്കി ജില്ലാ കളക്ടർ ഷീബാ ജോർജ്ജ് ഐ.എ.എസ്. അധ്യക്ഷത വഹിക്കുന്ന സമ്മേളനം ഡീൻ കുര്യാക്കോസ് എം.പി. ഉദ്ഘാടനം നിർവ്വഹിക്കും.  നമ്മുടെ കുട്ടികളുടെ ഭാവിക്ക് അടിത്തറയിട്ടുകൊണ്ട്, ബാല്യകാല വികസനത്തിൽ അങ്കണവാടികൾ നിർണായക പങ്ക് വഹിക്കുന്നു. ഗർഭിണികളുടെയും ആരോഗ്യ പരിപാലനത്തിലും അംഗൻവാടികൾക്ക് പങ്ക് ചെറുതല്ലെന്ന് എം.പി. പറഞ്ഞു.ഇടുക്കി ജില്ലയിലെ തോട്ടം മേഖല, പട്ടിക ജാതി-പട്ടിക വർഗ്ഗ മേഖല, കുടിയേറ്റ മേഖല തുടങ്ങിയ സാമൂഹികമായി പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിലെ 100 ൽപ്പരം അംഗൻവാടികൾ സ്വന്തമായി സ്ഥലം ഉണ്ടായിട്ടും സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധിമൂലം നിർമ്മിക്കാനാകാതെ മറ്റ് സ്വകാര്യ വാടകകെട്ടിടങ്ങളിലും മറ്റുമായി പ്രവർത്തിക്കുകയാണ്. പലതും താമസ സ്ഥലത്തുനിന്നും വളരെ അകലെയാണ് പ്രവർത്തിക്കുന്നത്. കുട്ടികളെ അംഗൻവാടിയിൽ വിട്ട് കഴിഞ്ഞാൽ പല അമ്മമാർക്കും സ്വന്തമായി ജോലിക്കോ മറ്റ് സ്വയം തൊഴിൽ ചെയ്തോ കൂടുതൽ വരുമാനമാർഗ്ഗം തേടുന്നതിന് കഴിയും. നിർഭാഗ്യവശാൽ ഇടുക്കി ജില്ലയിൽ പല പ്രദേശങ്ങളിലും വീട്ടമ്മമാർക്ക് അതിന് കഴിയുന്നില്ല. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സിഎസ്ആർ സംരംഭങ്ങളിലൂടെ നല്ല സ്വാധീനം ചെലുത്താൻ പ്രതിജ്ഞാബദ്ധരായ കോർപ്പറേറ്റുകളെ ഒരുമിച്ച് കൊണ്ടുവരാൻ ലക്ഷ്യമിടുന്ന സിഎസ്ആർ ഉച്ചകോടി-2024 ഇടുക്കി ജില്ലയിലെ അംഗൻവാടികൾ നിർമ്മിക്കുന്നതിനും നവീകരിക്കുന്നതിനും സിഎസ്ആർ ഫണ്ട് ലഭ്യമാക്കുന്നതിനും വിനിയേഗിക്കുന്നതിനും പദ്ധതികൾ ചർച്ച ചെയ്ത് പരമാവധി സംരഭകരെ ഇതിലേക്ക് സഹകരിക്കുകയുമാണ് ഈ ഉച്ചകോടിയുടെ ലക്ഷ്യമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു. ഈ ഉച്ചകോടിയിലേക്ക് എല്ലാ സംരംഭകരെയും സ്വാഗതം ചെയ്യുന്നതായും എം.പി. പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow