എഴുപത്തഞ്ചാമത് ഫിന്‍ലേ ഫുട്ബോൾ ടൂര്‍ണ്ണമെന്റിന് മൂന്നാറില്‍ ആവേശകരമായ തുടക്കം;1941 ൽ ഫിന്‍ലെ ഷീല്‍ഡ് ഫുട്ബോള്‍ ടൂര്‍ണ്ണമെൻ്റ് ആരംഭിച്ചത് ബ്രിട്ടീഷുകാര്‍
എഴുപത്തഞ്ചാമത് ഫിന്‍ലേ ടൂര്‍ണ്ണമെന്റിന് മൂന്നാറില്‍ ആവേശകരമായ തുടക്കം.1941 ലാണ് ബ്രിട്ടീഷുകാര്‍ ഫിന്‍ലെ ഷീല്‍ഡ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന് തുടക്കം കുറിച്ചത്. മൂന്നാര്‍ കെ ഡി എച്ച് പി മൈതാനത്താണ് മത്സരങ്ങള്‍ നടക്കുന്നത്. വിവിധ എസ്റ്റേറ്റുകളിലെ 14 ടീമുകൾ 75 മത് ഫിന്‍ലെ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നു. 1941 ലാണ് ബ്രിട്ടീഷുകാര്‍ ഫിന്‍ലെ ഷീല്‍ഡ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന് തുടക്കം കുറിച്ചത്. 75 വര്‍ഷങ്ങള്‍ പിന്നിട്ട ഫുട്ബോള്‍ മാച്ച് ഇപ്പോഴും മൂന്നാറിലെ ഫുട്ബോള്‍ പ്രേമികളുടെ ആവേശമാണ്.ടൂര്‍ണ്ണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ഡി വൈ എസ് പി അലക്‌സ് ബേബി നിര്‍വ്വഹിച്ചു.
ഉദ്ഘാടന മത്സരത്തില്‍ ലക്ഷമി എസ്റ്റേറ്റ് ടീമും നയമക്കാട് എസ്റ്റേറ്റ് ടീമും എറ്റുമുട്ടി. മത്സരത്തില്‍ ലക്ഷ്മി എസ്റ്റേറ്റ് ടീം ഒരു ഗോളിന് നയമക്കാട് ടീമിനെ തോല്‍പിച്ചു. രണ്ടാം മത്സരത്തില്‍ സൂര്യനെല്ലി ടീമിനെ കെഡിഎച്ച്പി ഡിപ്പാര്‍ട്ട്‌മെന്റ് ടീം പരാജയപ്പെടുത്തി. എല്ലാദിവസവും ഉച്ചകഴിഞ്ഞാരംഭിക്കുന്ന കാല്‍പന്തുകളി കാണാന്‍ തോട്ടം മേഖലയിലെ സ്ത്രീകള്‍ ഉള്‍പ്പെടെ എത്തുന്നു. കൂടാതെ മൂന്നാറില്‍ എത്തുന്ന വിനോദ സഞ്ചാരികളും ഫുട്ബോള്‍ മത്സരം ആസ്വദിച്ചാണ് മടങ്ങുന്നത്.