ഇടുക്കി വാഴവര വാഗപ്പടി ആണ്ടുകുന്നേൽ റോഡ് യാത്രായോഗ്യമാക്കി ജനങ്ങൾക്ക് തുറന്നു നൽകി
വാഴവര വാഗപ്പടി നിവാസികളുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു സഞ്ചാരയോഗ്യമായ ഒരു റോഡ് എന്നത് . കട്ടപ്പന നഗരസഭയുടെ 2021- 22 സാമ്പത്തിക വർഷം 4 ലക്ഷം രൂപ പാലത്തിനും , 2023 -24 സാമ്പത്തിക വർഷത്തിൽ റോഡ് കോൺക്രീറ്റിനായി അനുവദിച്ച 4 ലക്ഷം രൂപയും ചേർത്ത് ആകെ 8 ലക്ഷം രൂപ മുതൽമുടക്കിലാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത് . നവീകരിച്ച റോഡിന്റെ ഉദ്ഘാടനം വാർഡ് കൗൺസിലർ ജെസ്സി ബെന്നി നിർവഹിച്ചു. പ്രദേശവാസികൾ മുൻപ് വളരെ പ്രയാസപ്പെട്ടാണ് ഇതുവഴി യാത്ര ചെയ്തിരുന്നത്. ആശുപത്രി ആവശ്യങ്ങൾക്ക് വരെ ബുദ്ധിമുട്ട് സഹിച്ചാണ് ഇവർ ഇതു വഴി യാത്ര ചെയ്തിരുന്നത് . റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചതോടെ എല്ലാ വാഹനങ്ങൾക്കും സുഖമായി യാത്ര ചെയ്യാൻ സാധിക്കും. ഉദ്ഘാടന യോഗത്തിൽ വാഴവര പൗരാവലിക്ക് വേണ്ടി രാഹുൽ തങ്കപ്പൻ, സനീഷ് സി ആർ , എന്നിവർ സംസാരിച്ചു. റെജിമോൻ വർഗീസ്, അജീഷ് എ ഡി എന്നിവർ നേതൃത്വം നൽകി